ഏലി കൊഹൻ: മൊസാദ് ഏജന്റ് 88

SPECIAL STORY Apr 14, 2021

1960 അറുപതുകളിൽ മൊസാദിന്റെ സിറിയയിലെ രഹസ്യ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച ഇസ്രായേലി ചാരനാണ് ഏലി കൊഹൻ.ഈജിപ്തിലെ അലക്സൻഡ്രിയയിലെ ജൂത കുടുംബത്തിൽ ജനിച്ച ഏലിയാഹൂ ബെൻ ഷൗൾ കൊഹൻ അക്കൗണ്ടന്റായി ജോലിചെയ്തുവരവേ ഈജിപ്തിലെ സയണിസ്റ്റ് മൂവ്മെന്റുകളിൽ പങ്കാളിയായിരുന്നു.ഇക്കാരണത്തിന് നിരവധി തവണ പിടിക്കപ്പെടുകയും ചെയ്തിരുന്നു.

സിറിയയിൽ പ്രത്യേക ദൗത്യത്തിനായി ഒരു ഏജന്റിനായുള്ള അന്വേഷണതിനിടെ മൊസാദ് ഡയറക്ടർ മെയർ അമിത് മുൻപ് മൊസാദിൽ ചേരാൻ അപേക്ഷ നൽകി തിരസ്കരിക്കപ്പെട്ടവരുടെ ഫയലുകളിൽ നിന്നാണ് കൊഹനെ കണ്ടെത്തുന്നത്.രണ്ടാഴ്ചത്തെ രഹസ്യ നിരീക്ഷണത്തിനു ശേഷം പരിശീലനം നൽകാൻ ചേർന്നയാളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൊസാദ് റിക്രൂട്ട്‌മെന്റ് കൊഹനെ അറിയിക്കുകയായിരുന്നു.

ഫീൽഡ് ഏജന്റായി (കട്സ) ജോലിചെയ്യാനാവശ്യമായ ആറുമാസത്തെ കഠിന പരിശീലനത്തിന് ശേഷം ഏലി കൊഹന് പുതിയ ഐഡന്റിറ്റി നൽകപ്പെട്ടു.അർജന്റീനയിൽ നിന്നും സ്വദേശത്തേക്ക് മടങ്ങുന്ന ഒരു സിറിയൻ ബിസിനസുകാരന്റെ വേഷമായിരുന്നു മൊസാദ് കൊഹന് നൽകിയത്.ഇതിനായി 1961ൽ കൊഹൻ അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലേക്ക് അയക്കപ്പെട്ടു.ധനികനായ കച്ചവടക്കാരന്റെ വേഷത്തിൽ അറബ് സമൂഹത്തിൽ പരിചിതനായി മാറിയ കൊഹൻ സിറിയൻ ബാ അത്ത് പാർട്ടിയുമായി അടുത്ത ബന്ധം സ്ഥാപിച്ചു.സിറിയയിൽ അക്കാലത്ത് ബാ അത്ത് പാർട്ടി നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും 1963ൽ പാർട്ടി അധികാരത്തിലെത്തി.

1962 ഫെബ്രുവരിയിൽ ഏലി കൊഹൻ കമെൽ അമിൻ താബെത്ത് എന്ന പേരിൽ  ചാരപ്രവർത്തനത്തിനായി സിറിയയുടെ തലസ്ഥാനമായ ദമാസ്കസിൽ നിയമിക്കപ്പെട്ടു.അർജന്റീനയിൽ സ്ഥാപിച്ച രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് സിറിയയിലെ രാഷ്ട്രീയ-സൈനിക നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിക്കൊണ്ടാണ് കൊഹൻ  ചാരപ്രവർത്തനം നടത്തിയത്.സ്വകാര്യ പാർട്ടികളിലെ മദ്യസൽക്കാരങ്ങളിൽ സർക്കാരിലെയും സൈന്യത്തിലെയും ഉയർന്ന ഉദ്യോഗസ്ഥർ രാജ്യ രഹസ്യങ്ങൾ ലഹരിയുടെ പുറത്ത് വെളിപ്പെടുത്തിയ വിവരങ്ങൾ കൊഹൻ രഹസ്യമായി മൊസാദ് ആസ്ഥാനത്തേക്ക് കൈമാറി.കൊഹൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഗോലൻ കുന്നുകൾ പിടിച്ചടക്കാൻ ഇസ്രായേലിനായി.

നിരന്തരമായി യുദ്ധമുഖത്തേക്ക് സഞ്ചരിക്കുകയും ബങ്കറുകളുടെയും സൈനിക വിന്യാസവുമെല്ലാം മനസ്സിലാക്കി റേഡിയോ സന്ദേശം വഴിയായിരുന്നു കൊഹൻ കൈമാറിയിരുന്നത്. സൈനിക രഹസ്യങ്ങൾ  ചോരുന്നതായി ശ്രദ്ധയിൽപ്പെട്ട സിറിയൻ രഹസ്യാന്വേഷണ ഏജൻസികൾ പിന്നീട് നിരന്തരമായ അന്വേഷണത്തിൽ ഏർപ്പെട്ടു.1965 ജനുവരിയിൽ സോവിയറ്റ് വിദഗ്ധരുടെ സഹായത്തോടെ റേഡിയോ സിഗ്നലുകൾ പിന്തുടർന്ന് വിവരങ്ങൾ കൈമാറുന്നതിനിടെ താമസ സ്ഥലത്തുനിന്നും ഏലി കൊഹനെ പിടികൂടി.

സിറിയൻ മിലിട്ടറി ട്രിബ്യൂണലിലെ വിചാരണക്കിടെ ഏലി കൊഹൻ (ഇടത്‌) Photo Courtesy AFP

ചാരപ്രവർത്തനം കണ്ടെത്തിയ സിറിയ ഏലി കൊഹനെ സിറിയൻ മിലിട്ടറി ട്രിബ്യൂണൽ വധശിക്ഷക്ക്  വിധിച്ചു.കൊഹന്റെ വധശിക്ഷ റദ്ദാക്കുന്നതിനായി അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ഗോൾഡ മേയർ ലോക രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ,നയതന്ത്ര വിദഗ്ധർ തുടങ്ങിയവരുടെയും പിന്നീട് പോൾ ആറാമൻ മാർപ്പാപ്പയുടെയും,സോവിയറ്റ് യൂണിയന്റെയും സഹായം തേടിയെങ്കിലും സിറിയൻ ഗവണ്മെന്റ് വഴങ്ങിയില്ല.കൊഹന്റെ ഭാര്യ നാദിയ കൊഹൻ പാരീസിലെ സിറിയൻ എംബസിയിൽ നൽകിയ അപ്പീലും സിറിയ തള്ളി.1965 മെയ് 15ന് തന്റെ ഭാര്യക്കയച്ച അവസാന കത്തിൽ കൊഹൻ ഇങ്ങനെ പറയുന്നു.

" കഴിഞ്ഞുപോയ ഒരു കാര്യത്തിന്റെ പേരിൽ എനിക്കുവേണ്ടി കരയുകയും യാചിക്കുകയും ചെയ്യരുത്. നല്ല ഒരു ഭാവിക്കായി നല്ല രീതിൽ മുന്നോട്ട്‌ പോകുക "

മാർയ സ്ക്വയറിൽ ഏലി കൊഹനെ പരസ്യമായി തൂക്കിലേറ്റിയപ്പോൾ

1965 മെയ് 18ന് മാർയ സ്ക്വയറിൽ കൊഹനെ പരസ്യമായി  തൂക്കിലേറ്റി ശിക്ഷ നടത്തിയാണ് സിറിയ പ്രതികരിച്ചത്.അവസാന ആഗ്രഹമായി കൊഹൻ ആവശ്യപ്പെട്ടത് ഒരു  റബ്ബിയെ (ജൂത പുരോഹിതൻ) കാണണമെന്നത് ജയിൽ അധികൃതർ അനുവദിച്ചു.സിറിയയിലെ ഏറ്റവും മുതിർന്ന റബ്ബി നിസിം ഇൻദിബോ എന്ന പുരോഹിതൻ കൊഹനെ കൊണ്ടുപോയ ട്രക്കിൽ അനുഗമിക്കുകയുണ്ടായി.ശിക്ഷ നടപ്പാക്കുന്നതിന് മുൻപ് നിരന്തരമായ പീഡനങ്ങളുടെ അകമ്പടിയോടെയുള്ള ചോദ്യം ചെയ്യലിനും കൊഹൻ വിധേയനായിരുന്നു.

നാദിയ കൊഹൻ

കൊഹന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യം സിറിയ നിഷേധിക്കുകയും അവശിഷ്ടങ്ങൾക്കായി ഇസ്രായേൽ ശ്രമിക്കുമെന്നറിയാവുന്ന സിറിയൻ ഗവണ്മെന്റ് മൃതദേഹം മൂന്നു തവണ ദഹിപ്പികയും ചെയ്തു.ഇപ്പോഴും കൊഹന്റെ ഭാര്യ നാദിയ കൊഹൻ ഭർത്താവിന്റെ അവശേഷിപ്പുകൾക്കായുള്ള പോരാട്ടത്തിലാണ്.

2018 ജൂലൈ 5ന് സിറിയയിൽ നിന്നും കണ്ടെത്തിയ കൊഹന്റെ വച്ച് മൊസാദ് കൈക്കലാക്കുകയും ഡയറക്ടർ യാസി കൊഹൻ ഏലി കൊഹന്റെ കുടുംബത്തിന് കൈമാറി.ഇപ്പോൾ മൊസാദ് ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുകയാണ് ഏലി കൊഹന്റെ ഏക അവശേഷിപ്പായ വാച്ച്.

ഏലി കൊഹന്റെ ജീവിതവും, അറസ്റ്റിലേക്ക് നയിക്കപ്പെട്ട സംഭവങ്ങളുമെല്ലാം ആസ്പദമാക്കി അൽജസീറ ചാനൽ തയാറാക്കിയ വീഡിയോ ഡോക്യൂമെന്ററി - ELI COHEN: MOSSAD AGENT 88

സ്വതന്ത്ര മാധ്യമ പ്രവർത്തന ഉദ്യമമായ The Vox Journal ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. https://youtu.be/eslMF69ISK8

FOR ADVERTISEMENT ENQUIRIES WHATSAPP 8593029151

The Vox Journal Highlights : Mossad Israel Intelligence Agency,Eli Cohen Mossad Spy,Syria hanged Mossad Spy,Golan Hills,Arab-Israel War

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.