പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

തൃശ്ശൂര്‍: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്.1934 മെയ് 16 ന് പ്രശസ്ത സംസ്കൃത പണ്ഡിതരായ ഒ എം സി നാരായണൻ നമ്പൂതിരിപ്പാട് , ഉമാ അന്തർജനം എന്നിവരുടെ മൂത്ത മകളായി വെള്ളിനേഴിയിലാണ് ജനനം.ബാലസാഹിത്യത്തിലൂടെയാണ് ലീലാ നമ്പൂതിരിപ്പാട് കൂടുതൽ പ്രശസ്തിയിലേക്ക് എത്തിയത്.37 പുസ്തകങ്ങൾ എഴുതിയതിൽ 23 എണ്ണം ബാലസാഹിത്യ കൃതികളാണ്.മിഠായിപ്പൊതി, പഞ്ചതന്ത്രം, മഞ്ചാടിക്കുരു എന്നിവയാണ് പ്രധാന കൃതികൾ. 1979 ൽ കുട്ടികളുടെ സാഹിത്യത്തിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും, 1999ൽ ബാലസാഹിത്യത്തിനുള്ള ആ ജീവനാന്ത സംഭാവനയ്ക്കുള്ള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ചെണ്ട എന്ന മലയാള ചലച്ചിത്രത്തിനായി അവർ ഒരു ഗാന രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്.വടക്കാഞ്ചേരിയിലെ മകന്‍റെ വസതിയിലായിരുന്നു അന്ത്യം.സംസ്കാരം നാളെ പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix

'ദി വോക്‌സ് ജേർണൽ'