വെള്ള കാണ്ടാമൃഗങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നു: എമ്മയെ ജപ്പാനിലേക്കയച്ച് തായ്‌വാന്‍

ANIMAL WORLD Jun 11, 2021
എമ്മ തയ്‌വാനിലെ ലിയോഫൂ പാര്‍ക്കില്‍ നിന്നും പുറപ്പെടുന്നതിന് മുന്‍പ്

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ കണക്കുകള്‍ പ്രകാരം ലോകത്ത് 18,000 വെള്ള കണ്ടാമൃഗങ്ങള്‍ (White Rhinoceros) മാത്രമാണ് അവശേഷിക്കുന്നത്.  സമീപഭാവിയില്‍ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണ് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഈ ജീവി വര്‍ഗ്ഗത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഏഷ്യയില്‍ ഗണ്യമായി കുറയുന്ന വെള്ള കണ്ടാമൃഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി തയ്‌വാനിലെ ലിയോഫൂ സഫാരി പര്‍ക്കില്‍ നിന്ന് അഞ്ച് വയസ്സുകാരിയായ എമ്മ എന്ന  വെള്ള കണ്ടാമൃഗത്തെ  ജപ്പാനിലെ ടോബോ പാര്‍ക്കിലേക്ക് അയച്ചിരിക്കുകയാണ്.ലിയോഫൂ സഫാരി പര്‍ക്കില്‍ നിന്ന് പതിനാറ് മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിലാണ് എമ്മ ടോബോയിലെത്തിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചില നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ എമ്മയുടെ യാത്രയും അല്‍പം വൈകിയതായി മൃഗശാലാ അധികൃതര്‍ പറഞ്ഞു. എമ്മക്കായി ഒരുക്കിയ മുറിയ്ക്ക് പുറത്ത് വെച്ച് കണ്ടെയ്‌നര്‍ തുറന്ന ഉടനെ സങ്കോചമില്ലാതെ എമ്മ ഇറങ്ങി വന്നതായി അവര്‍ പറഞ്ഞു.
ജപ്പാനിലെ ടോബോ പാര്‍ക്കിലേക്ക് എമ്മയുടെ കാല്‍വയ്പ്പ്‌

മാര്‍ച്ചിലായിരുന്നു എമ്മയുടെ യാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ യാത്ര നീണ്ടു. വൈകിയത് നന്നായി എന്നാണ് എമ്മയുടെ പുതിയ അധികൃതര്‍ പറയുന്നത്. കാരണം തയ്‌വാനില്‍ നിന്നു തന്നെ ചില ജപ്പാന്‍ പദങ്ങള്‍ വശത്താക്കിയാണ് എമ്മ എത്തിച്ചേര്‍ന്നിരിക്കുന്നത്.ജപ്പാനിലേക്കുള്ള യാത്ര നിശ്ചയിച്ചതോടെ എമ്മയുടെ മേല്‍നോട്ടക്കാര്‍ വരൂ, വേണ്ട തുടങ്ങിയ പല വാക്കുകള്‍ എമ്മയ്ക്ക് പരിചിതമാക്കി. ടോബോ സഫാരി പാര്‍ക്കില്‍ തനിക്ക് ലഭിച്ച കൂട്ടുകാരന്‍ മോറനോടൊപ്പം സന്തുഷ്ടയായി കഴിയുകയാണ് എമ്മയിപ്പോള്‍.

തോലിനും കൊമ്പിനും വേണ്ടിയുള്ള നായാട്ടിനിരയാവുന്നതും കാലാവസ്ഥാ വ്യതിയാനവും കണ്ടാമൃഗങ്ങളുടെ പ്രത്യേകിച്ച് വെള്ളനിറമുള്ളവയുടെ വംശനാശത്തിന് കാരണങ്ങളാണ്.

'സുഡാന്‍': ഭൂമിയിൽ അവശേഷിച്ചിരുന്ന ഏക വെള്ള ആൺ കണ്ടാമൃഗം

ഭൂമിയിൽ അവശേഷിച്ച ഏക ആൺവെള്ള കണ്ടാമൃഗമായിരുന്ന 'സുഡാനെ' 2018ല്‍ കെനിയയിൽ ദയാവധത്തിന് വിധേയമാക്കിയിരുന്നു. രോഗങ്ങൾ കാരണം ചികിൽസയിലിരിക്കെ ആരോഗ്യ നില കൂടുതൽ വഷളാകുകയും എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായതോടൊണ് ദയാവധത്തിന് വിധേയമാക്കിയത്.

കെനിയയിലെ ഓൾഡ് പെജേറ്റ കൺസർവൻസിയിലായിരുന്നു അവസാനകാലത്ത് സുഡാന്‍റെ താമസം. അപൂർവ ഇനത്തിൽപ്പെട്ട സുഡാൻ 45ാം വയസിലാണ് വിടവാങ്ങിയത്. ഇനി രണ്ടുപെൺ വെള്ള കണ്ടാമൃഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇവർക്കൊപ്പമായിരുന്നു സുഡാൻ ജീവിച്ചിരുന്നത്. എന്നാൽ തലമുറ സൃഷ്ടിക്കാൻ സാധിച്ചില്ല.

സുഡാന്‍ ജീവിച്ചിരിക്കെ വെള്ള കണ്ടാമൃഗത്തിന്‍റെ വംശം നിലനിർത്താൻ പലവിധമായ ശ്രമങ്ങൾ നടന്നുവരികയായിരുന്നു. എന്നാൽ സുഡാന് പറ്റിയ ഇണയെ കണ്ടെത്താനായില്ല. പിന്നീട് വർഗം നിലനിർത്താൻ ഐ.വി.എഫ് ട്രീറ്റ്മെന്റിനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലൂടെയാണ് സുഡാന് ലോകമെമ്പാടും ആരാധകരുണ്ടായത്.ഒട്ടേറെ ആരാധകരെ നിരാശരാക്കി സുഡാൻ ഭൂമിയോട് വിടപറഞെങ്കിലും, സുഡാന്‍റെ ജനിതക ഘടകങ്ങള്‍ അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഭാവിയിൽ നൂതനമായ സാങ്കേതങ്ങളുപയോഗിച്ച് വെള്ള കാണ്ടാമൃഗത്തെ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്കായാണ്  ജനിതക ഘടകങ്ങള്‍ ശേഖരിച്ചത്.

Content Highlights: #mysteryandfun, #rhinoceros, #Japan, #SaitamaTobuZoo, #EmmaTheRhino

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.