ക്വാഡ് സഖ്യത്തിൽ അംഗമാകുന്നതിനെതിരെ ഭീഷണി മുഴക്കിയെത്തിയ ചൈനയ്ക്ക് ഉഗ്രൻ മറുപടി നൽകി ബംഗ്ലാദേശ്

INTERNATIONAL POLITICS May 11, 2021

ധാക്ക: യുഎസിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച സഖ്യമായ ക്വാഡ് സഖ്യത്തിൽ അംഗമാകുന്നതിനെതിരെ ഭീഷണി മുഴക്കിയെത്തിയ ചൈനയ്ക്ക് ഉഗ്രൻ മറുപടി നൽകി ബംഗ്ലാദേശ്. സ്വതന്ത്ര രാജ്യമെന്ന നിലയിൽ സ്വന്തം നയങ്ങളാണ് ബംഗ്ലാദേശ് പിന്തുടരുന്നതെന്ന് വിദേശകാര്യമന്ത്രി എ.കെ അബ്ദുൾ മൊമെൻ പറഞ്ഞു. ക്വാഡ് സഖ്യത്തിന്റെ ഭാഗമായാൽ ബംഗ്ലാദേശുമായുള്ള ഉഭയക്ഷി ബന്ധം ഇല്ലാതാക്കുമെന്നായിരുന്നു ചൈനയുടെ ഭീഷണി.

എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്ന കാര്യം ബംഗ്ലാദേശ് തീരുമാനിക്കുമെന്ന് മൊമെൻ പറഞ്ഞു. ക്വാഡിലേക്ക് ഇതുവരെ ആരും ക്ഷണിക്കുകയോ, ചേരണമെന്ന് ബംഗ്ലാദേശ് താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. എല്ലാകാര്യത്തിലും രാജ്യത്തിന് ആഭ്യന്തരമായ നയങ്ങളുണ്ട്. ചൈനയ്ക്ക് എന്ത് വേണമെങ്കിലും പറയാം. ഇത്തരം പ്രസ്താവനകൾ ബംഗ്ലാദേശ് സ്വാഗതം ചെയ്യാറില്ലെന്നും മൊമെൻ പ്രതികരിച്ചു.

Breaking News 51
WhatsApp Group Invite

ബംഗ്ലാദേശിലെ ചൈനീസ് അംബാസിഡർ ലി ജിമിംഗ് ആണ് ചൈനയ്‌ക്കെതിരെ ഭീഷണി മുഴക്കി രംഗത്ത് വന്നത്. ക്വാഡ് സഖ്യത്തിൽ പങ്ക് ചേർന്നാൽ അതിന്റെ ഭവിഷ്യത്തുകൾ ബംഗ്ലാദേശ് അനുഭവിക്കേണ്ടിവരും. ചൈനയും, ബംഗ്ലാദേശും തമ്മിലുള്ള ഉഭയക്ഷി ബന്ധം പതുക്കെ ഇല്ലാതാകും. ഒരു തരത്തിലും ബംഗ്ലാദേശ് ക്വാഡിൽ പങ്കാളിയാകണമെന്ന് ചൈന ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഭീഷണി.

ഇന്തോ-പസഫിക് ഉൾപ്പെടെയുള്ള മേഖലകളിൽ ചൈനീസ് കടന്നു കയറ്റം വർദ്ധിച്ച സാഹചര്യത്തിലാണ് അമേരിക്ക, ഇന്ത്യ, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന്  സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.