രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരുമെന്ന് സൂചന നൽകി വി കെ ശശികല

POLITICS May 30, 2021

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരുമെന്ന് സൂചന നൽകി തമിഴ് നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികല.എ ഐ ഡി എം കെ പാർട്ടി പ്രവർത്തകന്  അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശശികലയുടെ വോയിസ് ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

കോവിഡ് പ്രതിസന്ധി തീർന്ന് കഴിഞ്ഞാൽ എ ഐ ഡി എം കെയെ നേരെയാക്കുമെന്ന് വ്യക്തമാക്കുന്ന വോയിസ് ക്ലിപ്പാണ് ഇപ്പോൾ പ്രചരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക്  തീർച്ചയായും മടങ്ങി വരുമെന്ന് ക്ലിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ശശികലയും ഒരു പാർട്ടിപ്രവർത്തകനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെ റെക്കോർഡ് ചെയ്ത വോയിസ് ക്ലിപ്പാണ് ഇപ്പോൾ പ്രചരിക്കുന്നത്.

"ഞാൻ തീർച്ചയായും മടങ്ങിവരും, വിഷമിക്കേണ്ട. നമ്മൾ തീർച്ചയായും പാർട്ടിയെ നേരെയാക്കും. ധൈര്യമായിരിക്കുക. കോവിഡ് പ്രതിസന്ധി തീർന്ന് കഴിഞ്ഞാൽ ഞാൻ എത്തും."

ഫെബ്രുവരി എട്ടിനാണ് ശശികല ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് മോചിതയായത്. ശശികലയുടെ തിരിച്ചുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാകുമെന്നായിരുന്നു പലരും കരുതിയത്. എന്നാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് മാർച്ച് 3 ന് ശശികല പ്രഖ്യാപിച്ചിരുന്നു. ഇത് കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുൻപാണ് ശശികല വീണ്ടും രാഷ്ട്രീയത്തിലേക്ക് വരുന്നതായി സൂചന നൽകിയിരിക്കുന്നത്.

അനധികൃത സ്വത്തുസമ്പാദന കേസില്‍ 2017ലായിരുന്നു ശശികലയെ നാല് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചത്. ശിക്ഷാ കാലാവധിയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞാണ് അണ്ണാ ഡി.എം.കെയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായ ശശികല ചെന്നൈയില്‍ എത്തിച്ചേര്‍ന്നത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.