കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ഒഴിവാക്കാന്‍ പുഴയില്‍ ചാടി യുപിയിലെ ഗ്രാമീണര്‍

VACCINATION May 24, 2021

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബറാബങ്കിയിലെ ഗ്രാമവാസികളാണ് ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിനേഷനായി ഗ്രാമത്തിലെത്തിയപ്പോള്‍ കുത്തിവെപ്പ് ഒഴിവാക്കാന്‍ സരയുനദിയിലേക്ക് എടുത്ത് ചാടിയത്.ശനിയാഴ്ചയാണ് ഇത്തരത്തില്‍ സംഭവമുണ്ടായതെന്ന് രാംനഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാജീവ് കുമാര്‍ ശുക്ല പറഞ്ഞു. വാക്‌സിനേഷന്‍റെ പ്രാധാന്യമടക്കം നിരത്തി ആളുകളെ ബോധവത്കരണം നടത്തിയിട്ടും ഗ്രാമത്തിലെ 14 പേര്‍ മാത്രമാണ് വാക്‌സിന്‍ എടുക്കാന്‍ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു.വാക്‌സിനല്ല കുത്തിവെക്കുന്നതെന്നും വിഷമാണ് കുത്തിവെക്കുന്നത് ചിലര്‍ പ്രചരണം നടത്തിയതിനാലാണ് നദിയിലേക്ക് ചാടിയതെന്നാണ് ഗ്രാമീണര്‍ പറയുന്നത്.അതേ സമയം കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ലഭ്യതകുറവ് മൂലം നിര്‍ത്തിവെച്ചതായി വിവിധ സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.