പഴയ വാഹനങ്ങള്‍ മോഡിഫൈ ചെയ്തുള്ള 'വാന്‍ ലൈഫ്' ഇനി നടക്കില്ല; ബസ് ബോഡി കോഡ് മാതൃകയില്‍ നിയമം പാസാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

TRAVEL May 28, 2021

ന്യൂഡല്‍ഹി: യാത്രകള്‍ മനുഷ്യന് പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന പ്രവര്‍ത്തിയാണ്.പുതിയ നാടുകള്‍ കാണാന്‍ എല്ലാക്കാലത്തും നിരവധി ആളുകള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചെറുപ്പക്കാര്‍ യാത്രകളില്‍ ഏര്‍പ്പെടുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്.ഇതില്‍ വിദേശ രാജ്യങ്ങളില്‍ ധാരാളമായി കണ്ട് വരുന്ന വാന്‍ ലൈഫ് കഴിഞ്ഞിടെ കേരളത്തില്‍ വന്‍ പ്രചാരം നേടി.വിദേശത്ത് സാധാരണമെങ്കിലും കേരളത്തില്‍ പൂര്‍ണ്ണ അര്‍ഥത്തില്‍ വാന്‍ ലൈഫ് എത്താന്‍ വളരെ കാലമെടുത്തു എന്നുവേണം പറയാന്‍.പലരും വാഹനങ്ങളില്‍ ഇന്ത്യ പര്യാടനം നടത്തിയെങ്കിലും മോഡിഫിക്കേഷന്‍ ഒന്നുമില്ലാതെ വാഹനത്തില്‍ പാചകസാമഗ്രികള്‍ കരുതിയും,സീറ്റില്‍ ഉറങ്ങിയുമാണ് യാത്ര ചെയ്തത്.

എന്നാല്‍ യുട്യുബ് ചാനലുകള്‍ കേരളത്തില്‍ പ്രചാരത്തിലായത്തോടെ യുവാക്കള്‍ കൂടുതലായി തങ്ങളുടെ യാത്രകള്‍ വീഡിയോയായി ചിത്രീകരിക്കാന്‍ തുടങ്ങി.ഇതോടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്ന രീതി നിലവില്‍ വന്നു.വാഹനത്തിനുള്ളില്‍ തന്നെ പാചകവും,കിടക്കാന്‍ ബെഡ് സൗകര്യവും,വെള്ളം ശേഖരിക്കാനുള്ള ടാങ്കും ഉള്‍പ്പടെ സജ്ജീകരിച്ചു.പോര്‍ട്ടബിള്‍ ടോയ്‌ലറ്റ് സൌകര്യവും കൂടിയായതോടെ ഒരു സഞ്ചരിക്കുന്ന വീട് തന്നെ യാത്രക്ക് തയാറായി.

എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്സ്തമായി കേരളത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്നതിനാല്‍ പഴയ വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ ചെയ്ത് മോട്ടോര്‍ ഹോം നിര്‍മിച്ച പലര്‍ക്കും നിയമ നടപടികള്‍ നേരിടേണ്ടി വന്നു.എന്നാല്‍ ഒട്ടനവധി ആളുകള്‍ വിജയകരമായി ഇത്തരം വാഹനങ്ങളുമായി യാത്രചെയ്തു.


എന്നാല്‍ ഇനി പഴയവാഹനങ്ങളില്‍ കിടക്കയും അടുക്കളയുമൊരുക്കിയുള്ള നാടുചുറ്റല്‍ ഇനി നടക്കില്ല.ഊണും ഉറക്കവുമെല്ലാം വാഹനങ്ങളില്‍ തന്നെയാകുന്ന യാത്ര ആസ്വദിക്കണമെങ്കില്‍ അംഗീകൃത കാരവനുകള്‍ വേണ്ടിവരും.സുരക്ഷാക്രമീകരണങ്ങളെല്ലാം പാലിച്ചുകൊണ്ട് അംഗീകൃത ഫാക്ടറികളില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കുമാത്രമേ യാത്രാനുമതി ലഭിക്കൂ.ഇത്തരത്തിലുള്ള ബസ് ബോഡി കോഡ് മാതൃകയിലുള്ള നിയമം പാസാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.


കാരവനുകള്‍, മൊബൈല്‍ കാന്റീനുകള്‍, കാഷ് വാനുകള്‍, എന്നിവയുടെ നിര്‍മാണത്തിന് നിലവില്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍  നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവക്ക് കാലാനുസൃതമായ പരിഷ്കാരങ്ങള്‍ ആവശ്യമായിരുന്നു.ee നിയമങ്ങള്‍ കാറ്റില്‍ പറത്തി രാജ്യത്ത് ഉടനീളം പഴയവാഹനങ്ങളില്‍ കിടപ്പുമുറിയും അടുക്കള സൗകര്യങ്ങളും ഒരുക്കുകയായിരുന്നു. ഇത് പലപ്പോഴും തീപ്പിടിത്തം ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.ഇതിനൊക്കെ പരിഹാരമായിട്ടാണ് ബസ് ബോഡി കോഡിന്‍റെ മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നത്.


പുതിയ മാറ്റങ്ങള്‍


ഹെവി, മിനി വാഹനങ്ങളുടെ ഷാസിയില്‍ കാരവാനുകള്‍ നിര്‍മിക്കാം. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നാല് അളവുകളില്‍പ്പെട്ടവയ്ക്ക് മാത്രമാണ് അനുമതി.

അഗ്‌നിശമന ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും നിര്‍ബന്ധമാണ്. ഇരിപ്പിടങ്ങള്‍, ടേബിളുകള്‍, കിടപ്പറ, അടുക്കള, ബാത്ത്റൂം, വാട്ടര്‍ ടാങ്കുകള്‍, സ്റ്റോറേജ് സൗകര്യങ്ങള്‍, വയറിങ്, വാതിലുകള്‍, എമര്‍ജന്‍സി എക്‌സിറ്റുകള്‍ എന്നിവയ്‌ക്കെല്ലാം നിയമാനുസൃതമായ സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കണം.

അംഗീകൃത ഫാക്ടറികള്‍ക്ക് മാത്രമേ ഇവ നിര്‍മിക്കാന്‍ കഴിയുകയുള്ളൂ. പണം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന കാഷ് വാനുകള്‍ക്ക് നിരീക്ഷണ ക്യാമറകള്‍, ജി.പി.എസ്. സംവിധാനം എന്നിവ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര ഉപരിതലമന്ത്രാലയം ഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചു. ആറുമാസത്തിനുള്ളില്‍ നടപ്പാക്കും.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.