ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപ്പിടിച്ചു; ആളപായമില്ല

വാഹനത്തിലെ ബാറ്ററിൽ നിന്നുണ്ടായ ഷോർട്ട് സർക്ക്യൂട്ടോ മറ്റോ ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപ്പിടിച്ചു; ആളപായമില്ല

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. ആലപ്പുഴ സ്വദേശി ജിഷ്ണുവിന്റെ മാരുതി ഒമിനി വാനിനാണ് തീപിടിച്ചത്. കളർകോട് ഭാഗത്ത് നിന്ന് കൊമ്മാടിയിലേക്ക് വരുകയായിരുന്ന വാഹനം വിജയപാർക് പരിസരത്ത് എത്തിയപ്പോളായിരുന്നു സംഭവം.

വാഹനത്തിൽ നിന്ന് പുകയും ശബ്ദവും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ജിഷ്ണു വാഹനം റോഡിന് വശത്തേക്കായി ഒതുക്കി ഇറങ്ങിയ ശേഷം തീ ആളിപടരുകയായിരുന്നു. തുടർന്ന് അഗ്നിശമന രക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. ഒപ്പം ബൈപ്പാസ് ബീക്കൺ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

വാഹനത്തിലെ ബാറ്ററിൽ നിന്നുണ്ടായ ഷോർട്ട് സർക്ക്യൂട്ടോ മറ്റോ ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡ്രൈവറുടെ കൈയ്ക്ക് നിസാരപ്പൊള്ളലുണ്ട് എന്നതൊഴികെ മറ്റ് അപകടങ്ങളൊന്നുമില്ലെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. സംഭവത്തെത്തുടർന്ന് ബൈപ്പാസിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix

'ദി വോക്‌സ് ജേർണൽ'