കൊവിഡ് ട്രീറ്റ്മെന്‍റ് ഷെല്‍ട്ടറായി വാഴാനി കള്‍ച്ചറല്‍ സെന്‍റെര്‍

COVID19 May 10, 2021

വടക്കാഞ്ചേരി: കോവിഡ് പോസറ്റീവായവർക്ക് വീടുകളിൽ സുരക്ഷിതത്വ കുറവ് പരിഹരിക്കാൻ ഡി സി സി സജ്ജമാകുന്നു. തെക്കുംകര ഗ്രാമ പഞ്ചായത്തിലെ വാഴാനിയിലുളള ലൈബ്രറി കം കൾച്ചറൽ സെൻ്ററാണ് ഇതിനായി വിനിയോഗിക്കുന്നത്.  2009 - 2010 ൽ എ സി മൊയ്തീൻ എം എൽ എ ആയിരുന്നപ്പോൾ പ്രത്യേക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് ലൈബ്രറി കം കൾച്ചറൽ സെൻ്റർ . ഇന്നലെ ഡി സി സി യുടെ ക്രമീകരണങ്ങൾ വിലയിരുത്താൻ മന്ത്രി എ സി മൊയ്തീൻ, നിയുക്ത എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി സന്ദർശനം നടത്തി. തെക്കുംകര പഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുനിൽകുമാർ, വൈസ് പ്രസിഡൻ്റ് ഇ ഉമാലക്ഷ്മി , സ്ഥിരം സമിതിയംഗങ്ങളായ പി ആർ രാധാകൃഷ്ണൻ , വി സി സജീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം കെ ശ്രീജ, സി കെ ബിജു കൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ടി അരുൺ ജോൺ സന്നിഹിതരായിരുന്നു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.