"മഴ"വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും വാഹനാപകടം.

ACCIDENT May 13, 2021

വടക്കാഞ്ചേരി: വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും വാഹനാപകടം. തൃശ്ശൂർ ഭാഗത്തു നിന്നും ഷൊർണൂർ ഭാഗത്തേക്ക് ഭക്ഷണ സാധനങ്ങളുമായി വരികയായിരുന്ന മഹേന്ദ്ര ഏയ്‌സ് എന്ന വാഹനം വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനടുത്ത് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണിന് സമീപം നിയന്ത്രണംവിട്ട് തൊട്ടടുത്ത പറമ്പിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല.

വടക്കാഞ്ചേരി ഫെറോന പള്ളി മുതൽ പാർളിക്കാട് പ്രദേശം വരെയുള്ള റോഡ് നിർമാണത്തിലെ അപാകതയാണ് മഴപെയ്തതിനുശേഷം മാത്രം സംഭവിക്കുന്ന അപകട പരമ്പരകളുടെ പ്രധാനകാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

2021 പിറന്നതിനു ശേഷം മഴയോട് അനുബന്ധിച്ച് നടക്കുന്ന ആറാമത്തെയോ ഏഴാം അതെയോ വാഹനാപകടമാണിതെന്ന് പ്രദേശത്തെ സാമൂഹിക പ്രവർത്തകൻ കൂടിയായ അമീർ പറഞ്ഞു.

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.