നിയുക്ത മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആശുപത്രിയില്‍

KERALA May 19, 2021

താനൂര്‍: സി.പി.എം. മന്ത്രിയായി നിശ്ചയിച്ച വി. അബ്ദുറഹ്‌മാന്‍ ആശുപത്രിയില്‍. സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനാണ് വി. അബ്ദുറഹ്‌മാന്‍ ആശുപത്രിയിലാണെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനാല്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും പിന്നീട് ജനങ്ങളേയും മാധ്യമപ്രവര്‍ത്തരേയും കാണുമെന്നുമാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്.വി. അബ്ദുറഹ്‌മാനെ മന്ത്രിയായി തീരുമാനിച്ചതിന് പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും ലഭ്യമായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അദ്ദേഹം നിരീക്ഷണത്തിലാണെന്ന് മലപ്പുറത്തെ സി.പി.എം. നേതൃത്വം വ്യക്തമാക്കിയത്.രണ്ടാം പിണറായി സര്‍ക്കാരില്‍ മലപ്പുറത്ത്നിന്ന് സി.പി.എമ്മിന്‍റെ  പ്രാതിനിധ്യമാണ് വി.അബ്ദുറഹ്‌മാന്‍. താനൂരില്‍ നിന്ന് ഇത് രണ്ടാം തവണയാണ് അബ്ദുറഹ്‌മാന്‍ ജയിച്ച് നിയമസഭയിലേക്കെത്തുന്നത്.

Breaking News 51
WhatsApp Group Invite

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.