യുഎസിൽ മൂന്നിടത്ത് വെടിവയ്പ്; 11 മരണം

INTERNATIONAL May 10, 2021

അമേരിക്കയില്‍ മൂന്നിടങ്ങളിലുണ്ടായ വെടിവയ്പില്‍ അക്രമി അടക്കം പതിനൊന്നു മരണം. കൊളറാഡോ സ്പ്രിങ്സിലും മേരിലന്‍ഡിലും ന്യൂയോര്‍ക്കിലുമാണ് വെടിവയ്പ് ഉണ്ടായത്.അമേരിക്കയിലെ കൊളറാഡോയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ കാമുകി അടക്കം ആറുപേരെ അക്രമി വെടിവച്ചു കൊലപ്പെടുത്തി. പിറന്നാള്‍ ആഘോഷം നടന്ന ട്രെയ്‍ലറിലാണ് സംഭവം.അക്രമിയെയും മരിച്ചനിലയില്‍ കണ്ടെത്തി.വെടിവയ്പ്പിന് കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

മേരിലന്‍ഡിലെ വുഡ്‍ലോണിലായിരുന്നു രണ്ടാമത്തെ അക്രമം.വെടിവയ്പ്പില്‍ ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍‍ക്ക് പരുക്കേറ്റു. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വെടിവച്ചുകൊന്നു.

ന്യൂയോര്‍ക്കിലെ ടൈംസ്ക്വയറിലുണ്ടായ വെടിവയ്പില്‍ വഴിയാത്രക്കാരായ നാലുവയസുകാരിയടക്കം മൂന്നുേപര്‍ക്ക് പരുക്കേറ്റു. രണ്ടുകൂട്ടര്‍ തമ്മിലുണ്ടായ തര്‍ക്കം വെടിവയ്പില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.