മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടേല്‍ അന്തരിച്ചു

1977-1981 കാലയളവില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജിമ്മി കാര്‍ട്ടറുടെ കാലത്താണ് വാള്‍ട്ടര്‍ വൈസ് പ്രസിഡന്റായിരുന്നത്.

മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടേല്‍ അന്തരിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടേല്‍ (93) അന്തരിച്ചു. തിങ്കളാഴ്ച മിനസോട്ടയിലായിരുന്നു അന്ത്യം. മരണകാരണമെന്താണെന്ന് വ്യക്തമല്ല. 1977-1981 കാലയളവില്‍ അമേരിക്കന്‍ പ്രസിഡന്റ്‌  ജിമ്മി കാര്‍ട്ടറുടെ കാലത്താണ് വാള്‍ട്ടര്‍ വൈസ് പ്രസിഡന്റായിരുന്നത്.അമേരിക്കയുടെ ചരിത്രത്തിലെ മികച്ച വൈസ് പ്രസിഡന്റായിരുന്നു തന്റെ പ്രിയ സുഹൃത്ത് കൂടിയായ വാള്‍ട്ടര്‍ മൊണ്ടേലെന്ന് ജിമ്മി കാര്‍ട്ടര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ താന്‍ അതീവദു:ഖിതനാണ്. കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിമ്മി കാര്‍ട്ടറിനൊപ്പം ജിമ്മി മൊണ്ടേല്‍ 

വൈറ്റ് ഹൗസില്‍ സേവനമനുഷ്ടിക്കുന്നതിന് മുമ്പ് മൊണ്ടേല്‍ 1960 മുതല്‍ 1964 വരെ സ്വന്തം സംസ്ഥാനമായ മിനസോട്ടയില്‍ അറ്റോര്‍ണി ജനറലായും പിന്നീട് 1964-1976 വരെ യുഎസ് സെനറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞശേഷം 1993 മുതല്‍ 1996 വരെ വാള്‍ട്ടര്‍ ജപ്പാനില്‍ അമേരിക്കന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൊണ്ടേല്‍ 1955 ല്‍ ഭാര്യ ജോവാന്‍ ആഡംസ് മൊണ്ടേലിനെ വിവാഹം കഴിച്ചു. ടെഡ്, വില്യം, എലനോര്‍ എന്നിവരാണ് മക്കള്‍.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
JoinWhatsapphttps://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix