രാജൻ പി ദേവിന്‍റെ മകൻ ഉണ്ണിരാജ് അറസ്റ്റില്‍; ഭാര്യയുടെ ആത്മഹത്യ കേസിലാണ് അറസ്റ്റ്

CRIME May 25, 2021

കൊച്ചി: നടൻ രാജൻ പി ദേവിന്‍റെ മകൻ ഉണ്ണിരാജ് അറസ്റ്റില്‍. ഭാര്യയുടെ ആത്മഹത്യ കേസിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.ഉണ്ണിക്കെതിരെ ഭാര്യ സഹോദരൻ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.അറസ്റ്റ് ചെയ്തത് അങ്കമാലിയില്‍ നിന്ന്.കൊച്ചിയിലെ ഫ്ലാറ്റിലെത്തിച്ച്‌ തെളിവെടുക്കും.

ഒന്നരവർഷത്തെ പ്രണയത്തിനൊടുവിൽ 2019 നവംമ്പറിലായിരുന്നു ഉണ്ണിയും തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം സ്ത്രീധനത്തിന്‍റെ പേരിൽ ഉണ്ണിയും അമ്മയും ഉപദ്രവം തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പല ആവശ്യങ്ങൾ പറഞ്ഞ് ഉണ്ണി രാജൻ പി ദേവ് പണം തട്ടിയെന്നും കുടുംബം പറയുന്നു. കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങാനും കാറെടുക്കാനുമുൾപ്പടെ പ്രിയങ്കയുടെ വീട്ടുകാരോട് പണം ആവശ്യപ്പെട്ടു. പല തവണയായി മൂന്ന് ലക്ഷം രൂപയാണ് നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച അങ്കമാലിയിലെ വീട്ടിൽ നിന്ന് പ്രിയങ്കയെ ഇറക്കിവിട്ടതാണെന്നും കുടുംബം പറയുന്നു. മർദ്ദനമേറ്റതിന്‍റെ ദൃശ്യങ്ങൾ കുടംബം പൊലീസിന് കൈമാറിയിരുന്നു.

വെമ്പായത്തെ വീട്ടിലാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് തലേ ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.