ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോൺസണും കാമുകി കാരി സൈമണ്ട്സും തമ്മില്‍ വിവാഹിതരായി

celebrity May 30, 2021

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോൺസണും കാമുകി കാരി സൈമണ്ട്​സും തമ്മില്‍ വിവാഹിതരായി. ബോറിസ്​ ജോൺസണിന്റെ മൂന്നാമത്തെ വിവാഹമാണിത്. അതീവരഹസ്യമായി വെസ്റ്റ്​മിനിസ്റ്റർ കത്തീഡ്രലിലാണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചടങ്ങിനെ കുറിച്ച്​ അതിഥികളെ പോലും അവസാനനിമിഷമാണ്​ അറിയിച്ചത്. ജോൺസന്‍റെ ഓഫീസിലെ മുതിർന്ന അം​ഗങ്ങൾക്ക് വിവാഹത്തെക്കുറിച്ച് ഒരു സൂചനയുമില്ലായിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് വിവാഹ വാർത്തയോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

കോവിഡ് സാഹചര്യത്തിൽ ഇം​​ഗ്ലണ്ടിൽ പരമാവധി 30 പേർക്കാണ്​ വിവാഹചടങ്ങിൽ പ​ങ്കെടുക്കാൻ അനുമതിയുള്ളത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കത്തോലിക്കാ കത്തീഡ്രല്‍ അടച്ചു. 30 മിനുറ്റിന് ശേഷം അത്യാഡംബര കാറില്‍ തൂവെള്ള വസ്ത്രംധരിച്ച് വധു കാരി സൈമണ്ട്‌സ് എത്തി. തുടര്‍ന്നായിരുന്നു വിവാഹചടങ്ങുകള്‍.

33കാരിയായ കാരി സൈമണ്ട്‌സും 56കാരനായ ബോറിസ് ജോൺസനും 2019 മുതൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. 2020 ഏപ്രിലിൽ ഇവർക്ക് കുഞ്ഞ് ജനിച്ചിരുന്നു. വിൽഫ്രഡ് ലോറി നിക്കോളാസ് ജോൺസൻ എന്നാണ് മകന് പേരിട്ടത്. നേരത്തെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ബോണ്‍സണ്‍ വിവാഹ ക്ഷണക്കത്ത് അയച്ചിരുന്നതായി സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബോറിസ് ജോൺസന്‍റെ രണ്ടാമത്തെ വിവാഹം മറീന വീലർ എന്ന അഭിഭാഷകയുമായി ആയിരുന്നു. ഈ ബന്ധത്തില്‍ നാല് കുട്ടികളുണ്ട്. 2018 സെപ്റ്റംബറിൽ ഇരുവരും വേര്‍പിരിയുകയും ചെയ്തു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.