യുറേനിയം കൈവശം വച്ചതിന് 2 പേർ അറസ്റ്റിൽ

CRIME May 7, 2021

മഹാരാഷ്ട്ര: യുറേനിയം കൈവശം വച്ചതിന് മുംബൈയിൽ 2 പേർ അറസ്റ്റിൽ. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് 7 കിലോ യുറേനിയം കൈവശം വച്ച് വിൽപ്പനക്ക് ശ്രമിച്ച ജിഗർ പാണ്ട്യയെയും യുറേനിയം കൈമാറിയ അബു താഹിർ എന്നിവരെയുമാണ്‌ അറസ്റ്റ് ചെയ്തത്. അന്താരഷ്ട്ര വിപണിയിൽ 21 കോടിയോളം ഇതിന് വിലവരുമെന്നാണ് റിപ്പോർട്ടുകൾ.യുറെനിയം കൈവശം സൂക്ഷിച്ച ഇവര്‍ ഒരു സ്വകാര്യ ലാബില്‍ പ്യുരിറ്റി പരിശോധന നടത്തിയിരുന്നു.ഈ ലാബ് ഇപ്പോള്‍ പൊലീസ് പരിശോധന നടത്തുകയാണ്.

ഫെബ്രുവരി 14ന് ജിഗർ പാണ്ട്യ എന്നയാല്‍ യുറേനിയം വില്‍ക്കാന്‍ ശ്രമിക്കുന്നു എന്ന വിവരം ലഭിച്ച  പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നും അബു തഹിറിനെപ്പറ്റി വിവരം ലഭിക്കുകയായിരുന്നു.

Breaking News 51
WhatsApp Group Invite

ആണവ വികിരണമുള്ള യുറേനിയം കൈവശം വച്ചതിനെതിരെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍റെറിലെ ശാസ്ത്രജന്‍റെ പരാതി പ്രകാരം പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍  ചെയ്തു.ആറ്റോമിക് എനര്‍ജി ആക്റ്റ് പ്രകാരമാണ് കേസ്.

ഇവരില്‍ നിന്നും  പിടിച്ചെടുത്ത യുറേനിയം മുംബൈയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍ററില്‍ പരിശോധന നടത്തിയതില്‍ നിന്നും വന്‍തോതില്‍ ആണവ വികിരണമുള്ള നാച്ചുറല്‍ യുറേനിയമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Breaking News 51
WhatsApp Group Invite

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0


Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.