വീട്ടിനുള്ളിൽ ചാരായം വാറ്റിയ മുൻ സർക്കാർ ജീവനക്കാരനും സഹായിയായ ഫോറസ്റ്റ് വാച്ചറും പിടിയില്‍

വീട്ടിനുള്ളിൽ ചാരായം വാറ്റിയ മുൻ സർക്കാർ ജീവനക്കാരനും സഹായിയായ  ഫോറസ്റ്റ് വാച്ചറും പിടിയില്‍

തൃശ്ശൂര്‍: വീട്ടിനുള്ളിൽ ചാരായം വാറ്റിയതിന് മുൻ സർക്കാർ ജീവനക്കാരനും സഹായി  ഫോറസ്റ്റ് വാച്ചറും പിടിയിലായി.പീച്ചി മയിലാട്ടുംപാറ പൂളച്ചോട് സ്വദേശിയും മുൻ സർക്കാർ ജീവനക്കാരനുമായിരുന്ന മയിലാടിയിൽ ജിമ്മി (45 ) സഹായിയും ഫോറസ്റ്റ് വാച്ചറുമായ പുളച്ചോട് മനയിൽ ജ്യോതിഷ് (35) എന്നിവരെ 250 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റുപകരങ്ങളും സഹിതം എക്സൈസ് പിടികൂടിയത്. ജിമ്മിയുടെ വീടിനകത്ത് വാറ്റി കൊണ്ടിരിക്കുമ്പോൾ തൃശ്ശൂർ എക്സൈസ് റെയ്ഞ്ച് പ്രിവൻ്റീവ് ഓഫീസർ കെ എം സജീവും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.

സമ്പൂർണ്ണലോക്ക് ഡൗൺ വരുമെന്ന പ്രതീക്ഷയിൽ വൻതോതിൽ ചാരായം വാറ്റി സൂക്ഷിക്കുന്നതിന് പ്രതികൾ പദ്ധതിയിട്ടിരുന്നു.രഹസ്യ വിവരം ലഭിച്ച എക്സൈസ് സംഘം പ്രതികളുടെ പദ്ധതി ആദ്യമെ തന്നെ തകർക്കുകയായിരുന്നു.മദ്യത്തിന് ലഭ്യതക്കുറവ് വരുമ്പോൾ ലിറ്ററിന് 3000 രൂപ നിരക്കിൽ വിൽക്കുന്നതിനും  വീടിൻ്റെ പരിസരത്ത് വിൽപ്പന ഒഴിവാക്കി  5 ലിറ്ററും 10 ലിറ്ററും വീതം മൊത്ത വിതരണം നടത്തുന്നതിനുമാണ് പ്രതികൾ ആസൂത്രണം ചെയ്തിരുന്നത് .ഒന്നാം പ്രതി ജിമ്മി സ്പൈസസ് ബോർഡിൽ 5 വർഷത്തോളം ജോലി നോക്കിയിരുന്നു. 2008ൽ സ്വയം വിരമിക്കൽ നടത്തിയ ഇയാളും രണ്ടാം പ്രതിയും ഫോറസ്റ്റ് വാച്ചറുമായ ജ്യേതിഷും അടുത്ത ബന്ധുക്കളുമാണ്.

തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരിനന്ദനന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥനത്തിൽ  പ്രിവൻ്റീവ് ഓഫീസർ മാരായ സജീവ് കെ എം ,സുനിൽ കുമാർ ടി ആര്‍,ഗ്രെയ്ഡ് പി.ഒ ജെയ്സൻ ജോസ് ,സിവില്‍ എക്സൈസ് ഒഫീസര്‍മാരായ  രാജു എന്‍ ആര്‍ ,അനിൽ പ്രസാദ് ,സനീഷ് കുമാർ ,ശീർഷേന്ദു ലാൽ,ജോസഫ്, ശ്രീരാഗ്, ഷീജ എന്നിവരടങ്ങുന്ന സംഘമാണ് ചാരായം വാറ്റ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു .

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix