ലക്ഷദ്വീപിലേക്ക് കടുത്ത യാത്രാനിയന്ത്രണം; യാത്രാനുമതി എഡിഎം വഴി മാത്രമാക്കി

NATIONAL May 29, 2021

കൊച്ചി: ലക്ഷദ്വീപിലേക്ക് കടുത്ത യാത്രാനിയന്ത്രണം. നാളെ മുതല്‍ യാത്രാനുമതി എ.ഡി.എം വഴിമാത്രമാക്കി അഡ്മിനിസ്ട്രേഷന്‍ ഉത്തരവ്. സന്ദര്‍ശകപാസുളളവര്‍ക്ക് ഒരാഴ്ച കൂടി ദ്വീപില്‍ തുടരാം. പാസ് നീട്ടണമെങ്കില്‍ എ.ഡി.എമ്മിന്റെ പ്രത്യേക അനുമതി വേണം. വിഡിയോ സ്റ്റോറി കാണാം.

അതിനിടെ പ്രതിഷേധങ്ങൾ വർധിക്കും എന്ന ഇന്റെലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കൊച്ചിയിലെ ലക്ഷദ്വീപ് ഡെവലപ്പ്പ്മെന്റ് കോർപറേഷൻ ദീപിന്റെ തീരപ്രാദേശങ്ങളിലെ  സുരക്ഷ ലെവൽ 2 ആയി ഉയർത്താൻ ഉത്തരവിട്ടു. കപ്പലുകളിലും, ബോട്ട് ജെട്ടികളിലുമെല്ലാം സുരക്ഷ ഇരട്ടിയാക്കി. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ ഉടൻ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണം എന്നും ഉത്തരവിൽ ഉണ്ട്. എൽ.ഡി.സി.ജനറൽ മാനേജരാണ് ഉത്തരവ് ഇറക്കിയത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.