എയർഡിഫൻസ് സിസ്റ്റങ്ങളെ നിഷ്പ്രഭമാക്കുന്ന ആധുനിക യുദ്ധവിമാനങ്ങളിലെ സാങ്കേതിക വിദ്യ - "ടോവ്ഡ് ഡീക്കോയ് സിസ്റ്റം".

DEFENCE May 31, 2021

ശക്തമായ എയർ ഡിഫൻസ് സിസ്റ്റം സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങൾ അതുപോലെ വിമാനത്തിന് നേരെ വരുന്ന റഡാർ ഹോമിങ് മിസൈലുകൾ എന്നിവയെ കബളിപ്പിക്കാൻ ആധുനിക 5ആം തലമുറ (4.5) യുദ്ധവിമാനങ്ങളില്‍  ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ടോവ്ഡ് ഡീക്കോയ് സിസ്റ്റം.യുദ്ധവിമാനത്തിലെ (Electronic Warfare) EW സിസ്റ്റത്തിന്‍റെ ഒരു സുപ്രധാന ഭാഗമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്.താപവികിരണത്തെ പിന്തുടർന്ന് വരുന്ന ഇൻഫ്രാറെഡ് മിസൈലുകളെ വെട്ടിക്കാൻ ഫ്ളെയറുകൾ ഉപയോഗിക്കുന്നപോലെ റഡാർ ഗൈഡഡ് മിസൈലുകളെ വെട്ടിക്കാനുള്ളതാണ് ഇവ. സാധാരണ ദീർഘദൂര ബിയോണ്ട് വിഷ്വല്‍ റേഞ്ച് (BVR) മിസൈലുകളെല്ലാം റഡാർ സിഗ്നലുകളാണ്‌ ടാർഗറ്റ് ലോക്കിനായി ഉപയോഗിക്കുക എന്നതിനാൽ ഈ ഡീകോയ്‌കൾ ബി.വി.ആര്‍ മിസൈലുകളെ ഏറ്റവും ഫലപ്രദമായി തടയാനാണ് ഉപയോഗിക്കുന്നത്.

യുദ്ധവിമാനത്തിലെ ചിറകിനടിയിലോ വിമാനത്തിനുള്ളിൽ തന്നെയോ ഘടിപ്പിക്കാവുന്ന ഇവ നീണ്ട ഫൈബർ ഒപ്റ്റിക് കേബിളുകളാൽ ബന്ധിതമായി അവശ്യ ഘട്ടങ്ങളിൽ വിമാനത്തിന് പുറത്തേക്ക് പിന്നിലായി കെട്ടി വലിച്ചു കൊണ്ട് പോകുന്ന രീതിയിൽ പുറത്തേക്ക് അയച്ച് ഇടാവുന്നതും, ആവശ്യം കഴിഞ്ഞാൽ യഥാസ്ഥാനത്തേക്ക് തിരിച്ചു കേബിൾ ചുരുട്ടി വെയ്ക്കാവുന്ന സംവിധാനങ്ങളാണിവ. ഒരു ഡീക്കോയ് സിസ്റ്റം തന്നെ നിരവധി തവണ ഉപയോഗിക്കാൻ സാധിക്കും.

Breaking News 51
WhatsApp Group Invite

പ്രധാനമായും മൂന്ന് ധർമ്മങ്ങളാണ്  ടോവ്ഡ് ഡീക്കോയ് സിസ്റ്റം നിർവഹിക്കുന്നത്.

1.ശത്രു റഡാർ സിഗ്നലുകൾ വിമാനത്തെ ലോക്ക് ചെയ്യാതിരിക്കാനുള്ള ജാമ്മിംഗ്‌ സിഗ്നലുകൾ നിരന്തരം പുറപ്പെടുവിച്ച് ശത്രു റഡാറുകളെ ആശയ കുഴപ്പത്തിലാക്കുക.
2.ഒന്നോ അതിലധികമോ ശത്രു റഡാറുകൾ  വിമാനത്തിന്‍റെ ടാർഗറ്റ് ലോക്കിനായി ശ്രമിച്ചാലും അവ വിമാനത്തിലെ EW സ്യൂട്ടിന്‍റെ സഹായത്തോടെ മനസ്സിലാക്കി നിരവധി ജാമ്മിംഗ്‌ ഫ്രീക്വൻസികൾ ഒപ്റ്റിമം പവറിൽ നിരന്തരം സൃഷ്ടിച്ച് റഡാറുകളെ വഴി തെറ്റിക്കുന്നു.
3.അഥവാ ഏതെങ്കിലും റഡാറുകൾക്ക് ടാർഗറ്റ് ലോക്ക് ലഭിച്ച് മിസൈലുകൾ അയക്കാൻ സാധിച്ചാൽ ഞൊടിയിടയിൽ യുദ്ധവിമാനത്തിന്റെ റഡാർ സിഗ്‌നേച്ചര്‍ (RCS) അനുകരിച്ച് മിസൈലിനെ പരിപൂർണമായി തെറ്റിദ്ധരിപ്പിച്ച് സ്വയം ടാർഗെറ്റായി മാറുന്നു. (വളരെ പുറകിലായതിനാൽ മിസൈൽ ഹിറ്റിങ് യുദ്ധവിമാനത്തെ ബാധിക്കാതെ പോകുന്നു)

ആധുനിക ടോവ്ഡ് ഡീക്കോയ് സിസ്റ്റം റഡാർ ഗൈഡഡ് മിസൈലുകളെയും എയർ ഡിഫൻസ് സിസ്റ്റങ്ങളുടെയും ഏറ്റവും ഫലപ്രദമായി തടയാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളായി മാറിയിരിക്കുകയാണ്. ശത്രു സങ്കേതങ്ങളിൽ എയർഡിഫൻസ് സിസ്റ്റങ്ങളെ പേടിക്കാതെ ഡീപ്പ് സ്ട്രൈക്ക് നടത്തുന്നതിനും മറ്റും ഏറ്റവും ഫലപ്രദമായ സാങ്കേതിക വിദ്യ എന്നാണിത് അറിയപ്പെടുന്നത്.

ഈയൊരു സാങ്കേതിക വിദ്യ നിലവിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾക്കും, യൂറോഫൈറ്റർ ടൈഫൂണിനും, ഇസ്രേയലിനും മാത്രമേ ഉള്ളൂ എന്നറിയുമ്പോളാണ് ഇതിന്റെ സാങ്കേതികത്വം അത്രമേൽ ബുദ്ധിമുട്ടേറിയതാണെന്ന് മനസിലാകുക. റഷ്യപോലും ലോവുഷ്ക എന്ന പേരിൽ ടോവ്‌ഡ് ഡീക്കോയ് സിസ്റ്റം നിർമിച്ച് പരീക്ഷിച്ച് അമ്പേ പരാജയപ്പെട്ടിരുന്നു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Highlighted Content: AN/ALE-50 towed decoy system for 5th generation fighter jets.

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.