പൂരം കാണാന്‍ വരുന്ന 'ഗഡികള്‍'....നിയന്ത്രണങ്ങള്‍ അറിഞ്ഞിരിക്കാം

പൂരം കാണാന്‍ വരുന്ന 'ഗഡികള്‍'....നിയന്ത്രണങ്ങള്‍ അറിഞ്ഞിരിക്കാം

തൃശ്ശൂര്‍: കഴിഞ്ഞ കൊല്ലം പൂരം മുടക്കിയ കൊവിഡ് ഇല്ലാതെ ഇത്തവണ ആഘോഷിക്കാന്‍ കാത്തിരുന്ന എല്ലാ ഗഡികളും സത്യത്തില്‍ നിരാശരായി ഇരിക്കാണ്.ഇത്തവണ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി പൂരപറമ്പിലെക്ക് വച്ച് പിടിക്കണ ഗഡികള്‍ ശ്രദ്ധിക്കുക....(ഇത് എല്ലാ ഗഡികളും പാലിക്കണട്ടാ....)

പൂരപറമ്പില്‍ പോലീസും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേര്‍ന്ന് 'ചെയ്യരുത്' എന്ന് ചട്ടം കെട്ടിയ കാര്യങ്ങള്‍ ഇവയാണ്...

പാപ്പാന്മാര്‍ ഒഴികെ ആരും ആനകളെ സ്പര്‍ശിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യരുത്.

പൂരം നടക്കുന്ന തീയതികളില്‍ ഹെലികോപ്റ്റര്‍, ഹെലികാം എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍ മറ്റുപകരണങ്ങള്‍ ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

നിലവില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്തണം.

കോ​വി​ഡ് വാ​ക്സി​നെ​ടു​ത്ത​തിന്‍റെ യോ, 72 മ​ണി​ക്കൂ​ർ മു​മ്പു​ള്ള ആ​ർ.​ടി.​പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റോ വേ​ണം.

45 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ർ വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. 45 വ​യ​സ്സി​ന് താ​ഴെ ഉ​ള്ള​വ​ർ കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് നി​ര്‍ബ​ന്ധ​മാ​യും കാ​ണി​ക്ക​ണം.

പൂരം സംഘാടകരും, പൂരത്തില്‍ പങ്കെടുക്കുന്നവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതും ആണ്.

കൂടാതെ കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച് അതത് സമയങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണം.

പൂ​രം തു​ട​ങ്ങു​ന്ന 22 മു​ത​ൽ ഉ​പ​ചാ​രം ചൊ​ല്ലു​ന്ന 24 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​ണ് നിയന്ത്രണം.

വാര്‍ത്താ ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
*https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ*