തൃശൂർ പൂരത്തിന് കൊടിയേറി

തൃശൂർ പൂരത്തിന് കൊടിയേറി

തൃശ്ശൂര്‍: തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.40നായിരുന്നു കൊടിയേറ്റം.പാരമ്പര്യ അവകാശികളില്‍ പെട്ട താഴത്തുപുരക്കല്‍ സുഷിത്താണ് കൊടിമരം ഒരുക്കിയത്. ഭൂമി പൂജക്കുശേഷം തട്ടകക്കാരാണ് കൊടിമരമുയര്‍ത്തിയത്. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി പൊഴിച്ചൂര്‍ ദിനേശന്‍ എന്നിവരാണ് താന്ത്രിക ചടങ്ങുകള്‍ നടത്തിയത്.

തിരുവമ്പാടിക്ക് പിന്നാലെയാണ്  പാറമേക്കാവ് ക്ഷേത്രത്തില്‍  കൊടിയേറ്റ് നടന്നത്. പാരമ്പര്യ അവകാശികളായ ചെമ്പില്‍ കുട്ടന്‍ ആശാരിയാണ് കൊടിമരമൊരുക്കിയത്.  തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേടത്ത് വാസുദേവന്‍ നമ്പൂതിരി എന്നിവരാണ് താന്ത്രിക ചടങ്ങുകള്‍ നടത്തിയത്. ദേശക്കാർ ചേർന്നാണ്  കൊടിമരമുയർത്തിയത്.

പാറമേക്കാവിലെ കൊടിയേറ്റിന് ശേഷം പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് മുന്നില്‍ മേളവും അരങ്ങേറി. കോവിഡ് സാഹചര്യത്തില്‍ പൂരത്തിന് ഇത്തവണ കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. 72 മണിക്കൂര്‍ മുന്‍പുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിന്‍റെയോ, വാക്സിനെടുത്തതിന്റെയോ സർട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ പൂരം നടക്കുന്ന തൃശൂർ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിലേക്കും പ്രവേശിക്കാനാകൂ.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്