തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രം

തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രം

തിരുവനന്തപുരം: തൃശ്ശൂർ പൂരത്തിന് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പൂരം ചടങ്ങുകൾ മാത്രമായി നടത്തും. കോവിഡ് കോർകമ്മിറ്റി  യോഗത്തിലാണ് തീരുമാനം.പൂരം നടത്തിപ്പുകാര്‍,ആന പാപ്പാമ്മാര്‍ തുടങ്ങിയവര്‍ക്ക് മാത്രം പൂര സ്ഥലത്തേക്ക് പ്രവേശനം.

ഇത്തവണ സാമ്പിള്‍ പൂരത്തിന് സാമ്പിള്‍ വെടിക്കെട്ടും, ചമയ പ്രദർശനവും ഉണ്ടാവില്ല, പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെ, പകൽ പൂരം ഇല്ല; കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറയ്ക്കും. ഘടകപൂരങ്ങൾ, മഠത്തിൽ വരവ്, ഇലഞ്ഞിത്തറമേളം ഉണ്ടാകും.പൂരപ്പറമ്പില്‍ പ്രവേശിക്കുന്ന എല്ലാവര്ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.സര്‍ക്കാര്‍ തീരുമാനത്തെ പാറമേക്കാവ് ദേവസ്വം സ്വാഗതം ചെയ്തു.23ന് സ്വരാജ് റൗണ്ടിൽ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.

അതേ സമയം രണ്ടാഴ്ച്ചതെക്ക് കേരളത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
JoinWhatsapphttps://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix