തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം: തിരുവമ്പാടി ദേവസ്വം അംഗമടക്കം രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം: തിരുവമ്പാടി ദേവസ്വം അംഗമടക്കം രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
വീഡിയോ

തൃശ്ശൂര്‍: തൃശൂർ പൂരത്തിനിടെ ആൽമര കൊമ്പ് കടപുഴകി വീണ് രണ്ട്  മരണം. തിരുവമ്പാടി മാനേജിങ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണൻ, ആഘോഷ കമ്മിറ്റി അംഗം  രമേശ് എന്നിവരാണ് മരിച്ചത്. ഇരുപതിൽ ഏറെ പേർക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.രാത്രിപൂരത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ സമയത്തായിരുന്നു അപകടം.

രാത്രി തിരുവമ്പാടിയുടെ എഴുന്നള്ളത്തിന് മുന്നോടിയായി ബ്രഹ്മസ്വം മഠത്തിന് മുന്നിൽ പഞ്ചവാദ്യം നടക്കുന്നതിനിടെയാണ് സംഭവം. പകൽ പൂരത്തിന്റെ ആവർത്തനമായി രാത്രിയും മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കാറുണ്ട്. കൂറ്റൻ ആൽ മര ചുവട്ടിൽ മേളം കൊട്ടുന്നതിനിടെ കൊമ്പ് അടർന്നു വീഴുകയായിരുന്നു. പ്രത്യേകിച്ച് കാറ്റോ മഴയോ ഒന്നും ഉണ്ടായിരുന്നില്ല. വർഷങ്ങളുടെ പഴക്കമുള്ള ആൽ മരത്തിന്റെ കൊമ്പ് വാദ്യകാർക്കിടയിലാണ് പതിച്ചത്.

ദേശക്കാർ അടക്കം നാൽപ്പതിന് അടുത്ത് ആളുകൾ സ്ഥലത്തുണ്ടായിരുന്നു.വാദ്യം മുറുകി നിൽക്കുന്ന സമയമായതിനാൽ കൊമ്പ് അടർന്നു വീഴുന്ന ശബ്ദം കേൾക്കാനായില്ല.  ഓടി മാറാൻ കഴിയും മുൻപ് പലരും മരത്തിനടിയിൽ പെട്ടു. മേളപ്രമാണി കോങ്ങാട് മധു അടക്കം വാദ്യക്കാർ എല്ലാം മരച്ചില്ലകൾക്ക് അടിയിലായി.അദ്ദേഹത്തിന് കാര്യമായ പരിക്കില്ല.മരം വീഴുന്നത് കണ്ട് എഴുന്നള്ളിപ്പിനായി കൊണ്ടു വന്ന എന്ന ആന ഓടി മാറി.പിന്നീട് ആനയെ തളച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ്  മരചില്ലകൾ മുറിച്ച് മാറ്റിയാണ് പലരേയും പുറത്തെടുത്തത്. പരിക്കേറ്റവരെ ആദ്യം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റവരെ പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. . എന്‍‍‍ഡിആര്‍എഫ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

LIVE UPDATION 1:47 AM മരണം രണ്ടായി

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
JoinWhatsapphttps://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix