കണ്ണിന് വര്‍ണമായി ആയിരം ഇതളുകളില്‍ ഭംഗി നിറച്ച് സഹസ്രദള പത്മം

Jun 10, 2021

തൃപ്രയാര്‍: പുരാണങ്ങളിലും മറ്റും മാത്രം കേട്ടിരുന്ന സഹസ്രദള പത്മം തീരദേശത്ത് വിരിഞ്ഞു.തൃപ്രയാർ പ്രയാഗയിൽ പ്രേംകുമാറിൻ്റെ വീട്ടുകുളത്തിലാണ് കണ്ണിന് ഇമ്പമേകി ആയിരം ഇതളുകളുള്ള താമര വിരിഞ്ഞത്.

പ്രേംകുമാറിൻ്റെ ഭാര്യ രാജശ്രീ മാറഞ്ചേരിക്ക് തൃശൂരിലുള്ള വല്യമ്മയുടെ മകൻ ബാബു രാമചന്ദ്രൻ നൽകിയ വിത്താണ് നട്ട് പരിപാലിച്ചത്.ഒന്നര മാസം മുമ്പാണ് താമര കുളത്തിൽ നട്ടത്. ആയിരം ഇതളുകളുള്ള താമര വിരിയിച്ച സന്തോഷത്തിലാണ് കുടുംബം.ദേവീദേവന്‍മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളുവെന്ന് പറയുന്നു.

Content Highlights: Rare Thousand petaled lotus flower in Kerala

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.