ടെസ്ലയുടെ ഡ്രൈവറില്ലാ വാഹനം മരത്തിലിടിച്ച് രണ്ടു മരണം

2019 മോഡൽ ടെസ്ല എസ്, റോഡിലെ വളവ് തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയും തുടർന്ന് റോഡിൽ നിന്ന് തെന്നി മാറി മരത്തിൽ ഇടിക്കുകയുമായിരുന്നു

ടെസ്ലയുടെ ഡ്രൈവറില്ലാ വാഹനം മരത്തിലിടിച്ച് രണ്ടു മരണം

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിൽ ടെസ്ലയുടെ ഡ്രൈവറില്ലാ വാഹനം മരത്തിലിടിച്ചു രണ്ടുപേർ തൽക്ഷണം മരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2019 മോഡൽ ടെസ്ല എസ്, റോഡിലെ വളവ് തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയും തുടർന്ന് റോഡിൽ നിന്ന് തെന്നി മാറി മരത്തിൽ ഇടിക്കുകയുമായിരുന്നു. അപകട സമയത് യാത്രക്കാരിൽ ഒരാള് പുറകിലെ സീറ്റിലും, മറ്റൊരാൾ മുൻപിലെ പാസ്സെൻജർ സീറ്റിലും ആയിരുന്നെന്നു അധികൃതർ വെളിപ്പെടുത്തി. സെമി ഓട്ടോമാറ്റഡ് വാഹനങ്ങളിൽ ഡ്രൈവർലെസ് മോഡിൽ ആണെങ്കിൽ പോലും ഡ്രൈവർ സീറ്റിൽ ഒരാൾ വേണമെന്ന നിയമം നിലനിൽക്കെയാണ് ഈ അപകടം.

ടെസ്ല മേധാവിയോ, ഹൈവേ ട്രാഫിക് സേഫ്റ്റി ഡിപ്പാർട്മെന്റോ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല. ടെസ്ല തങ്ങളുടെ സെമി ഓട്ടോമാറ്റിക് ഡ്രൈവിംഗ് സോഫ്ട്‍വെയറിനെ പരിഷ്കരിച്ചു ഫുള്ളി ഓട്ടോമാറ്റഡ് വേർഷൻ പുറത്തിറക്കാൻ ഇരിക്കെയാണ് ഈ അപകടമെന്നത് ശ്രേദ്ധേയമാണ്. എന്നിരുന്നാലും മനുഷ്യൻ ഓടിക്കുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളുടെ താരതമ്യം ചെയ്യുമ്പോൾ ഓട്ടോമേറ്റഡ് വെഹിക്കിൾസ് മൂലമുണ്ടാവുന്ന അപകടങ്ങൾ വളരെ കുറവാണെന്നുള്ളത് ഭാവിയിലേക്ക് വളരെ പ്രതീക്ഷ നൽകുന്നുണ്ട് .