സണ്ണിവെയ്ല്‍ മേയർ-സജി ജോർജിനു മൂന്നാമതും വിജയം

സണ്ണിവെയ്ല്‍ മേയർ-സജി ജോർജിനു മൂന്നാമതും വിജയം

സണ്ണിവെയ്ല്‍:അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ സണ്ണിവെയ്ല്‍ സിറ്റി  മേയര്‍ സ്ഥാനത്തേക്കു നടന്ന സ്പെഷ്യൽ തിരഞ്ഞെടുപ്പിൽ മലയാളിയായ സജി ജോര്‍ജ്  എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം  തവണയും  മേയറായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ മലയാളിയാണ് സജി ജോര്‍ജ്.

2013 മുതല്‍ സിറ്റി കൗണ്‍സില്‍ അംഗം, പ്രോടേം മേയര്‍, മേയര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ച സജി ജോര്‍ജ് കഴിഞ്ഞ  പൊതു തിരഞ്ഞെടുപ്പിലും എതിരില്ലാതെയാണ് മേയര്‍ പദവി നിലനിര്‍ത്തിയത്.ടെക്‌സസിലെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സിറ്റിയാണ് സണ്ണിവെയ്ല്‍. ടെക്‌സസില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഹൈസ്ക്കൂളുകളില്‍ ഒന്നാണ് സണ്ണിവെയ്ല്‍ ഐ.എസ്.ഡി അപ്പാര്‍ട്ടുമെന്റും, ബസ് സര്‍വ്വീസും അനുവദിക്കാത്ത സിറ്റി എന്ന ബഹുമതിയും സണ്ണിവെയ്ല്‍ സിറ്റി ഇതുവരെ നിലനിര്‍ത്തിയിട്ടുണ്ട്.

28 വര്‍ഷം മുൻപ് അമേരിക്കയിലേക്ക് ഉപരിപഠനാര്‍ത്ഥം കുടിയേറിയ സജി ജോര്‍ജ്, ടെക്‌സസ് ടെക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിങ്ങിൽ മാസ്റ്റര്‍ ബിരുദവും, സതേണ്‍ മെതഡിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ ബിരുദവും കരസ്ഥമാക്കിയതിനുശേഷം അമേരിക്കയിലെ ഡിഫന്‍സ് കോണ്‍ട്രാക്ടിങ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു.ഭാര്യ: ജയ ജോര്‍ജ്. മക്കള്‍: ആനി ജോര്‍ജ് , ആന്‍ഡ്രൂ ജോര്‍ജ്.

വാര്‍ത്താ ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://bit.ly/2Rn4i8R

വാര്‍ത്തകള്‍ അയക്കാം Whatsapp: 8593029151, 7306107916