കോവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് തെരുവില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് നടി സണ്ണി ലിയോണ്‍

GOOD NEWS Jun 7, 2021

മുംബൈ: കോവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും.മുംബൈ നഗരത്തിലെ തെരുവോരങ്ങളില്‍ ജീവിക്കുന്നവര്‍ക്കാണ് ആഹാരം നല്‍കിയത്. സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് സണ്ണിയുടെ ഉദ്യമം. ദാല്‍, കിച്ചിടി, ചോറ്, പഴങ്ങള്‍ എന്നിവയായിരുന്നു വിഭവങ്ങള്‍.

സണ്ണി ഭക്ഷണവുമായി എത്തിയപ്പോള്‍ തന്നെ ട്രക്കിന് ചുറ്റും ആവശ്യക്കാര്‍ തടിച്ചു കൂടി. പലര്‍ക്കും നടി നേരിട്ടു തന്നെ ഭക്ഷണം നല്‍കി. കോവിഡ് കാലം തുടങ്ങിയത് മുതല്‍  തന്നെ സണ്ണി ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ഞാന്‍ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം പിന്തുണ നല്‍കിയാല്‍ അതിജീവിക്കാനാകും- സണ്ണി പറഞ്ഞു.

Content Highlights: Sunny Leone Daniel weber distributes food packets to the needy in Mumbai street Covid pandemic.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.