ആടുകളെ വിറ്റ് രണ്ടുതവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ സുബൈദ ഉമ്മയും രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥിയാകും

KERALA May 20, 2021

കൊല്ലം: ഉപജീവനമാർഗമായിരുന്ന കൊല്ലം: ഉപജീവനമാർഗമായിരുന്ന ആടുകളെ വിറ്റ് രണ്ടുതവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ സുബൈദ ഉമ്മയും രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥിയാകും രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥിയാകും.

കൊവിഡ് ആദ്യവ്യാപന ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം മുടങ്ങാതെ കണ്ടിരുന്നു. കുട്ടികൾ വിഷുക്കൈനീട്ടം കൊവിഡ് പ്രതിരോധത്തിന് സംഭാവന ചെയ്യുന്നത് കണ്ടപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെ നാല് ആടുകളെ വിറ്റു. 12,000 രൂപ കിട്ടി. അതിൽ 5,​000 രൂപ കളക്ടർക്ക് കൈമാറി. ബാക്കി തുക പാവപ്പെട്ടവർക്ക് ഒരു നേരത്തെ അന്നം നൽകാൻ ചെലവാക്കി.അടുത്തിടെ കൊവിഡ് വാക്സിൻ സൗജന്യമായി ലഭിക്കില്ലെന്ന വാർത്ത കേട്ടപ്പോഴാണ് വീണ്ടും പണം നൽകണമെന്ന് തോന്നിയത്. രണ്ട് കുഞ്ഞാടുകളെയും രണ്ട് വലിയ ആടുകളെയും വീണ്ടും വിറ്റു. 16,000 രൂപ കിട്ടി. അതിൽ 5000 രൂപ കളക്ടറെ നേരിൽ കണ്ട് കൈമാറി. ബാക്കി തുകയും ദുരിതം അനുഭവിക്കുന്നവർക്കായി ചെലവാക്കി.

Breaking News 51
WhatsApp Group Invite

പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് എതിർവശം സംഗമം നഗർ 77ൽ വാടക വീട്ടിലാണ് സുബൈദ ഉമ്മയും കുടുംബവും താമസിക്കുന്നത്. സുബൈദയും ഭർത്താവ് അബ്ദുൽ സലാമും വീടിനോടു ചേർന്ന് ചായക്കട നടത്തുന്നുണ്ടെങ്കിലും കാര്യമായ വരുമാനമില്ല. അതുകൊണ്ടാണ് ആടുകളെ വളർത്തുന്നത്. മൂന്നു മക്കളുണ്ട് - നിഷ, ഷീജ, കുഞ്ഞുമോൻ. സുധീർ, സലിം, ലീന എന്നിവരാണ് മരുമക്കൾ.

Breaking News 51
WhatsApp Group Invite

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.