വോട്ടെണ്ണൽ: രാഷട്രീയ പാർട്ടികള്‍ക്കും ജനങ്ങള്‍ക്കും കര്‍ശന നിർദേശങ്ങൾ

വോട്ടെണ്ണൽ: രാഷട്രീയ പാർട്ടികള്‍ക്കും ജനങ്ങള്‍ക്കും കര്‍ശന നിർദേശങ്ങൾ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  വോട്ടെണ്ണൽ ദിവസമായ മെയ് 2 ന് നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.ഇതു പ്രകാരം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്ത് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഹ്ലാദ പ്രകടനമുണ്ടാവില്ലെന്നും പാർട്ടി പ്രവർത്തകർ അന്നേ ദിവസം അനാവശ്യമായി പുറത്തിറങ്ങില്ലെന്നും കൂട്ടം കൂടില്ലെന്നും രാഷ്ടീയ പാർട്ടി പ്രതിനിധികൾ ജില്ലാ കലക്ടർമാര്‍ക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

വോട്ടെണ്ണൽ ദിവസം കർഫ്യൂ നിലവിലുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ പുറത്തിറങ്ങാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല. ആഹ്ലാദ പ്രകടനങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവയ്ക്കും നിരോധനമുണ്ട്. മെയ് 2, 3, 4 തിയ്യതികളിൽ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിന് കടുത്ത നിയന്ത്രണം തുടരും.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പോളിങ് ഏജൻ്റുമാരായി ചുമതലയുള്ളവർ നിർബന്ധമായും ആർ ടി പി സി ആർ അല്ലെങ്കിൽ ആൻ്റിജൻ ടെസ്റ്റുകൾ നടത്തിയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.നിശ്ചയിക്കപ്പെട്ട പോളിങ് ഏജൻ്റുമാർക്ക് പരിശോധനയിൽ കോവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തിൽ റിസർവ് പോളിങ് ഏജൻ്റുമാരെയും ഉപയോഗപ്പെടുത്താം. ഇവരും കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങണം.

പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്മാർക്ക് നാളെ അതത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആൻ്റിജൻ പരിശോധന നടത്തും.വിവിധയിടങ്ങളിൽ കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവിടങ്ങളിൽ അവശ്യ സർവീസുകൾ മാത്രമേ അനുവധിക്കുകയുള്ളു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix