അസമിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ബസുകളെ തിരിച്ചയച്ച് തമിഴ്നാട് സർക്കാർ

TRANSPORTATION May 30, 2021

അസമിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ബസുകളെ തിരിച്ചയച്ച് തമിഴ്നാട് സർക്കാർ. അതിർത്തി കടക്കാൻ 55,000 രൂപ നികുതി നൽകണമെന്ന് തമിഴ്നാട്. നികുതി ഒഴിവാക്കണമെന്ന് കേരള ചീഫ് സെക്രട്ടറി തമിഴ്നാടിനോട് അഭ്യർത്ഥിച്ചിരുന്നു.എന്നാല്‍ തമിഴ്നാട് ചെക്ക് പോസ്റ്റില്‍ അധികൃതര്‍ തടയുകയായിരുന്നു.പണം അട്ക്കാതപക്ഷം തിരികെ പോകാമെന്നും.ബെംഗളുരു വഴി നാട്ടില്‍ പോകാമെന്നും ചെക്ക്പോസ്റ്റ് അധികൃതര്‍ പറയുന്നു.എന്നാല്‍ കനത്ത നഷ്ടം സഹിച്ച് യാത്രക്കാരില്ലാതെ ബസുമായി  തിരിച്ചെത്തുന്ന തങ്ങള്‍ക്ക് താങ്ങാനാകാത്ത തുകയാണ് അധികൃതര്‍   ആവശ്യപ്പെടുന്നതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.

അസം-ബംഗാള്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളെ കൊണ്ടുപോയ ബസുകള്‍ കഴിഞ്ഞ ഒരുമാസമായി അവിടെ കുടുങ്ങി കിടക്കുകയായിരുന്നു.കേരളത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ നീട്ടിയതോടെ തൊഴിലാളികള്‍ തിരികെയുള്ള യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

ലോക്ഡൗണ്‍ നീട്ടിയതോടെ തിരിച്ചുവരാന്‍ തൊഴിലാളികള്‍ കൂട്ടാക്കാതെ നൂറുകണക്കിന് ബസുകള്‍ കാലിയായി തിരിച്ചെത്തേണ്ട അവസ്ഥയാണ്. ഇന്ധനച്ചെലവും ടോളും ഉള്‍പ്പടെ 1 ലക്ഷത്തിലധികം രൂപയാണ് ഒരു ട്രിപ്പിന് ബസ് ഉടമകള്‍ക്ക് ഇതുവഴി നഷ്ടമാകുക.കഴിഞ്ഞ ഒരു മാസത്തോളമായി ഈ ബസുകളിലെ ജീവനക്കാര്‍ വഴിയില്‍ ടോള്‍ ഉള്‍പ്പടെയുള്ള  പലയിടത്തും കുടുങ്ങുന്ന സ്ഥിതിയാണ്.ഇതിനിടെ നഷ്ടം സഹിച്ച് കേരളത്തിലേക്കെത്തുന്ന ബസുകളാണ് തമിഴ്നാട് സര്‍ക്കാര്‍ തടഞ്ഞത്.നികുതി ഒഴിവാക്കണമെന്ന് കേരള ചീഫ് സെക്രട്ടറി തമിഴ്നാടിനോട് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ബസുകള്‍ തടയുകയായിരുന്നു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.