എസ്.എസ്.എല്‍.സി പ്ലസ്‌ ടു പരീക്ഷകള്‍ക്ക് മാറ്റമില്ല: പൊതു വിദ്യാഭ്യാസ വകുപ്പ്

കേന്ദ്രതലത്തില്‍ നീറ്റ് ഉള്‍പ്പടെയുള്ള പരീക്ഷകളും സംസ്ഥാനത്ത് പി.എസ്.സി പരീക്ഷകളും നിലവില്‍ മാറ്റിവച്ചിട്ടുണ്ട്

എസ്.എസ്.എല്‍.സി പ്ലസ്‌ ടു പരീക്ഷകള്‍ക്ക് മാറ്റമില്ല: പൊതു വിദ്യാഭ്യാസ വകുപ്പ്

തൃശ്ശൂര്‍: കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിനിടെ എസ്.എസ്.എല്‍.സി, പ്ലസ്‌ ടു പരീക്ഷാ നടത്തിപ്പുമായി പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട്.സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം.വിദ്യാര്‍ഥികളുടെ താപനില പരിശോധിക്കണം,അധ്യാപകരും വിദ്യാര്‍ഥികളും ട്രിപ്പിള്‍ ലെയര്‍ മാസ്ക് ഉപയോഗിക്കണമെന്നും വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്രതലത്തില്‍ നീറ്റ് ഉള്‍പ്പടെയുള്ള പരീക്ഷകളും സംസ്ഥാനത്ത് പി.എസ്.സി പരീക്ഷകളും നിലവില്‍ മാറ്റിവച്ചിട്ടുണ്ട്.എന്നാല്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പരീക്ഷകള്‍ എത്രയും വേഗം നടത്തണമെന്നതാണ് രക്ഷിതാക്കളുടെ പൊതു അഭിപ്രായം.ഇപ്പോള്‍ മാറ്റി വച്ചാല്‍ പരീക്ഷകള്‍ പിന്നീട് എപ്പോള്‍ നടത്തുമെന്നതില്‍ വിദ്യാഭ്യാസ വകുപ്പിനും നിശ്ചയമില്ല.ഈ സാഹചര്യത്തിലാണ് എസ് എസ് എല്‍ സി, പ്ലസ്‌ ടു പരീക്ഷകളുമായി  പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോകുന്നത്.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix

'ദി വോക്‌സ് ജേർണൽ'