സിദ്ദിഖ് കാപ്പനെ എയിംസില്‍ പ്രവേശിപ്പിച്ചു

സിദ്ദിഖ് കാപ്പനെ എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: യു എ പി എ കേസില്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു.ഇന്നലെയാണ് മഥുര ജയിലില്‍ നിന്ന് ഡെപ്യുട്ടി ജയിലറും മെഡിക്കല്‍ ഓഫീസറും ഉള്‍പ്പെടുന്ന സംഘം കാപ്പനെ ഡല്‍ഹിയിലേക്ക് എത്തിച്ചത്.

പ്രമേഹം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ അലട്ടുന്ന കാപ്പനെ ചിക്ത്‌സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

ശുചിമുറിയില്‍ വീണതിനെ തുടര്‍ന്ന് താടിയെല്ലിന് പരിക്ക് ഉണ്ടായതായി നേരത്തെ മധുര ജയിലിലെ മെഡിക്കല്‍ സൂപ്രണ്ട് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ പരുക്ക് സംബന്ധിച്ച് വിശദമായ പരിശോധന ഡല്‍ഹിയിലെ എയിംസില്‍ നടത്തുമെന്നാണ് സൂചന.രോഗമുക്തമാനായ ശേഷം മഥുര ജയിലിലേക്ക് തന്നെ തിരിച്ചയക്കാമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിദ്ദിഖ് കാപ്പൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകനാണെന്നും ഹാഥ്രസിലേയ്ക്ക് പോയത് കലാപമുണ്ടാക്കാനാണെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix