കോവിഡ് മഹാമാരി; സേവാഭാരതി വടക്കാഞ്ചേരി ടൗൺ യൂണിറ്റിന്റെ സേവനപ്രവർത്തനങ്ങൾ അനുസ്യൂതം തുടരുന്നു...

May 18, 2021

സേവാഭാരതി വടക്കാഞ്ചേരി ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിലെ വിവിധയിടങ്ങളിൽ അണുനശീകരണം നടത്തി.

വടക്കാഞ്ചേരി:

"കരുതലായെന്നും കൂടെയുണ്ട് സേവാഭാരതി"
എന്ന സന്ദേശവുമായി സേവാഭാരതി വടക്കാഞ്ചേരി ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു.

അശരണർക്കും  ആലംബഹീനർക്കും,

കോവിഡ് രോഗികൾക്കും ,
കോറന്റെനിൽ കഴിയുന്നവർക്കും

മരുന്നും ഭക്ഷണവും എത്തിച്ചു നൽകുന്നതോടൊപ്പം തന്നെ കോവിഡ് മുക്തരായ അവരുടെ വീടുകൾ അണുനശീകരണം നടത്തി കൊടുക്കുകയും ചെയ്യുന്നു.

കൊവിഡ് രോഗം ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹം സംസ്കരിക്കൽ ഉൾപ്പെടെയുള്ള സേവനങ്ങളും  സേവാഭാരതിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

സംഘടനയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വടക്കാഞ്ചേരി ഗ്രൗണ്ട് പരിസരത്തും, ചാലിപാടം പ്രദേശത്തും
കോവിഡ് വിമുക്തി നേടിയവരുടെ വീടുകളിൽ അണുനശീകരണം നടത്തി.

സേവാഭാരതി വടക്കാഞ്ചേരി ടൗൺ യൂണിറ്റിന്റെ സജീവപ്രവർത്തകരായ അജിത്ത്, സബിൽ എന്നിവർ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.