സ്പുട്‌നിക് 5 വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രാഥമിക അനുമതി

COVID VACCINE Jun 4, 2021

ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക്  5 ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ. (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) യുടെ പ്രാഥമിക അനുമതി.സ്പുട്‌നിക് 5  വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അപേക്ഷ നല്‍കിയിരുന്നു. പരീക്ഷണങ്ങള്‍ക്കും വിശകലനത്തിനും ശേഷം പുണെയിലെ പ്ലാന്റിലാകും സ്പുട്‌നിക് 5 ഉത്പാദിപ്പിക്കുക.

Breaking News 51
WhatsApp Group Invite

സ്പുട്‌നിക് 5 വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള പ്രാഥമിക അനുമതി ലഭിച്ചുവെങ്കിലും ഉത്പാദനം ആരംഭിക്കാന്‍ മാസങ്ങള്‍ വേണ്ടിവരും. ആസ്ട്രാ സെനക്കയുമായി ചേര്‍ന്നുള്ള കോവിഷീല്‍ഡ് വാക്‌സിനാണ് നിലവില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്.

അറുപത്തഞ്ചില്‍ അധികം രാജ്യങ്ങള്‍ സ്പുട്‌നിക് 5-ന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും യുറോപ്യന്‍ യൂണിയന്‍റെയും യു.എസിന്‍റെയും ആരോഗ്യ അധികൃതരില്‍നിന്ന് അനുമതി ലഭിച്ചിട്ടില്ല. 91.6 ശതമാനമാണ് സ്പുട്‌നിക് വാഗ്ദാനം ചെയ്യുന്ന ഫലപ്രാപ്തി. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയെ അപേക്ഷിച്ച് സ്പുട്‌നിക്കിന് ഉയര്‍ന്ന ഫലപ്രാപ്തിയാണുള്ളത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.