രണ്ടാം പിണറായി മന്ത്രിസഭ; ഗണേഷ് കുമാര്‍ അടക്കം 4 പേർ മന്ത്രിസ്ഥാനം പങ്കിടണം

POLITCS May 16, 2021

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ മന്ത്രിസഭയില്‍ ഘടകക്ഷികള്‍ നാലുപേര്‍ക്ക് മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം നല്‍കാന്‍ തീരുമാനമായി. കേരള കോണ്‍ഗ്രസ്(ബി) ഗണേഷ് കുമാർ , ജനാധിപത്യ കേരള കോണ്‍ഗ്രസിൽ ആന്‍റണി രാജു, ഐഎന്‍എല്‍ അഹമ്മദ് ദേവര്‍കോവില്‍‍, കോണ്‍ഗ്രസ് (എസ്) രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിസ്ഥാനം പങ്കിടണം. കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ് പദവി നൽകിയില്ലെങ്കിൽ, മുന്നണിക്ക് പുറത്തുനിൽക്കുന്ന കോവൂർ കുഞ്ഞുമോനാകും സാധ്യത.അതേസമയം, രണ്ടുമന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും  ഒന്നേ നല്‍കാനാകു എന്ന് സിപിഎം നിലപാടെടുത്തു.എല്‍.ജെ.ഡിക്കു മന്ത്രിസ്ഥാനമില്ല.അന്തിമ തീരുമാനം നാളത്തെ എല്‍ഡിഎഫ് യോഗത്തിലാകും ഉണ്ടാകുക.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Telegram http://bit.ly/33NgItY

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.