മറാത്ത സംവരണം റദ്ദാക്കി സുപ്രീംകോടതി; രാജ്യത്തെ സംവരണം 50 ശതമാനത്തിൽ കൂടരുത്.

മറാത്ത സംവരണം റദ്ദാക്കി സുപ്രീംകോടതി; രാജ്യത്തെ സംവരണം 50 ശതമാനത്തിൽ കൂടരുത്.

ന്യുഡല്‍ഹി: രാജ്യത്തെ സംവരണ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി. മറാത്ത വിഭാഗത്തിന് വിദ്യാഭ്യാസത്തിനും, ജോലിക്കും സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനമാണ് സുപ്രീംകോടതി റദ്ദാക്കിയത്.മഹാരാഷ്ട്ര സർക്കാർ നടപ്പാക്കിയ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി രാജ്യത്തെ സംവരണം 50 ശതമാനത്തിൽ കൂടരുതെന്നും നിർദ്ദേശം നൽകി.ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.മറാത്ത സംവരണം നടപ്പിലാക്കിയാല്‍ മഹാരാഷ്ട്രയില്‍ സംവരണം 65 ശതമാനമായി ഉയരുമെന്നും കോടതി നിരീക്ഷിച്ചു.

Breaking News 50
WhatsApp Group Invite

50 ശതമാനം സംവരണം സംബന്ധിച്ച് 1992ലെ  ഇന്ദിരാ സാഹ്നി കേസിലെ വിധി ശരി വെച്ച സുപ്രീംകോടതി കേസ് ഭരണഘടനാപരമെന്നും പുനപരിശോധിക്കില്ലെന്നും വ്യക്തമാക്കി.സംവരണ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അധികാരം ചോദ്യം ചെയ്തുള്ള ഹർജികളും സുപ്രീംകോടതി തള്ളി.പിന്നാക്ക വിഭാഗത്തെ നിര്‍ണയിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്.
മറാത്തികള്‍ക്ക് 50 ശതമാനത്തിലധികം സംവരണം നല്‍കേണ്ട സവിശേഷ സാഹചര്യമില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

Breaking News 50
WhatsApp Group Invite
വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ മുകളില്‍ ക്ലിക്ക് ചെയ്യുക