റൗള്‍ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു; ഇനി നേതൃസ്ഥാനത്തേക്ക് മിഖായേല്‍ ഡയസ് കെനല്‍

റൗള്‍ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു; ഇനി നേതൃസ്ഥാനത്തേക്ക് മിഖായേല്‍ ഡയസ് കെനല്‍

ഹവാന: മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍ സ്ഥാനം രാജി വെച്ചു. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് റൗള്‍ രാജിപ്രഖ്യാപനം നടത്തിയത്.അനാരോഗ്യത്തെ തുടര്‍ന്നാണ്‌  ക്യൂബന്‍ പ്രസിഡന്റായ മിഖായേല്‍ ഡയസ് കെനലിന് റൗള്‍ പ്രസിഡന്റ് സ്ഥാനം കൈമാറിയത്.ക്യൂബന്‍ വിപ്ലവത്തോടെ ഫിദല്‍ കാസ്‌ട്രോ തുടക്കമിട്ട, പാര്‍ട്ടിനേതൃത്വത്തിലെ കാസ്‌ട്രോ യുഗത്തിനാണ് സഹോദരന്‍ റൗള്‍ കാസ്ട്രോയുടെ രാജിയോടെ അവസാനമാവുന്നത്.

1959 മുതല്‍ 2006വരെ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍. ഫിഡലിന്റെ പിന്‍ഗാമിയായാണ് ഇളയ സഹോദരനായ റൗള്‍ സ്ഥാനം ഏറ്റത്.ആറുപതിറ്റാണ്ടിനിടെ ആദ്യമായാണ് കാസ്ട്രോ കുടുംബത്തിന് പുറത്തു നിന്ന് ഒരാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനത്ത് എത്തുന്നത്.2018ലാണ്  മിഗ്വേൽ ഡിയാസ് കാനല്‍ പ്രസിഡന്‍റായി സ്ഥാനമേറ്റത്.ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നയാളാണു മിഗ്വേൽ.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix