വിഷു ദിനത്തില്‍ സിനിമാ മേഖലയിലെ തന്‍റെ പുതിയ സംരംഭം വെളിപ്പെടുത്തി രമേഷ് പിഷാരടി

വിഷു ദിനത്തില്‍ സിനിമാ മേഖലയിലെ തന്‍റെ പുതിയ സംരംഭം വെളിപ്പെടുത്തി രമേഷ് പിഷാരടി

മിമിക്രി വേദികളിലൂടെ കടന്നുവന്ന് മിനി സ്ക്രീനിലൂടെയും പിന്നീട് സിനിമാ ലോകത്ത് സജീവമായ താരമാണ് രമേഷ് പിഷാരടി.ധര്‍മജന്നൊപ്പം വേദികളില്‍ തിളങ്ങിയ താരം സിനിമയിലും തനിക്ക് ലഭിച്ച വേഷങ്ങള്‍ അവിസ്മരണീയമാക്കി.ധര്‍മജന്‍ സിനിമാ അഭിനയത്തിന് പുറമേ ധര്‍മൂസ് ഫിഷ്‌ ഹബ് എന്നപേരില്‍ മത്സ്യ ബിസിനസിലേക്ക് കടക്കുകയും ചെയ്തപ്പോഴും രമേഷ് പിഷാരടി അഭിനയത്തില്‍ മാത്രമായി തുടര്‍ന്നു.എന്നാല്‍ ഈ വിഷു ദിനത്തിലാണ് തന്‍റെ പുതിയ ബിസിനസ് സംരംഭത്തെപ്പറ്റി രമേഷ് പിഷാരടി ആരാധകരോട് വെളിപ്പെടുത്തിയത്.താന്‍ പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനിയായ 'രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്‍റ്  ' എന്നാണ് പുതിയ സംരംഭത്തിന്‍റെ പേര്.കമ്പനിയുടെ ടൈറ്റില്‍ വീഡിയോയും രമേഷ് പിഷാരടി തറെ ഫേസിബുക്ക് പേജിലൂടെ പങ്കുവച്ചു.ബിഗ് സ്ക്രീനിലും,മിനി സ്ക്രീനിലും,വേദികളിലും എല്ലാം പ്രേക്ഷകർക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിർമ്മാണം ആണ് ലക്ഷ്യമെന്നും, പിന്നിട്ട വർഷങ്ങളിൽ കലയുടെ വിവിധ മാധ്യമങ്ങളിൽ നിങ്ങൾ ഒപ്പം നിന്നതാണ് ധൈര്യമെന്നും പിഷാരടി ഫസിബുക്ക് പോസ്റ്റില്‍ പറയുന്നു.