യൂത്ത് കോൺഗ്രസ് ദേശമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശമംഗലം പ്രാഥമീകാരോഗ്യ കേന്ദ്രത്തിലേക്ക് പൾസ് ഓക്സിമീറ്റർകൾ നൽകി.

May 17, 2021

ദേശമംഗലം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടനവധി സേവനപ്രവർത്തനങ്ങളണ് ദേശമംഗലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിവരുന്നത്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഉൾപ്പെടെ‌‌പൾസ് ഓക്സിമീറ്ററിന് അഭാവം നേരിടുന്നുടെന്ന്  മനസ്സിലാക്കിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർക്ക്  പൾസ് ഓക്സിമീറ്റർകൾ നൽകി.

‌‌യൂത്ത് കോൺഗ്രസ് ദേശമംഗലം മണ്ഡലം പ്രസിഡണ്ട് നിഷാദ് തലശ്ശേരി,വാർഡ് മെമ്പർ മാരായ പി എ ഷാനവാസ്, പിഎം അബ്ദുൽസലാം,യൂത്ത് കൊണ്ഗ്രെസ്സ് ഭാരവാഹികളായ അലവി, വിഷ്ണു മഠത്തിലാത്ത്, ഖാദർ തലശ്ശേരി ,കോൺഗ്രസ് ഭാരവാഹികളായ ഷഹീർ ദേശമംഗലം, മഹേഷ് വെളുത്തേടത്ത്,  ബഷീർ എന്നിവർ സന്നിഹിതരായിരുന്നു

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.