കേരളത്തില്‍ നാല് ജില്ലകളില്‍ സെഞ്ചുറിയടിച്ച്‌ പ്രീമിയം പെട്രോള്‍ ; ഒരു ലിറ്റര്‍ @ 100.20 രൂപ

FUEL PRICE HIKE Jun 7, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് നൂറ് കടന്ന് പെട്രോള്‍ വില.  വയനാട്, തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളിൽ പ്രീമിയം പെട്രോളിന് വില നൂറു രൂപ കടന്നു. പ്രീമിയം പെട്രോളിന് 100 രൂപ 24 പൈസയായി.  പാറശാലയില്‍ ലീറ്ററിന് 101 രൂപ 14 പൈസയും ബത്തേരിയില്‍ 100 രൂപ 24 പൈസയുമാണ് വില. ഇന്ധനവില ഇന്നും കൂട്ടിയതോടെയാണ് സംസ്ഥാനത്ത് പെട്രോള്‍ വില സെഞ്ചുറി പിന്നിട്ടത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂടിയത്. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന്  97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Content Highlights: Fuel price hike, premium petrol at 100 rupees

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.