പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

NATIONAL Jun 7, 2021

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മോദി രാജ്യത്തോടായി സംസാരിക്കും എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. കൊവിഡ് രണ്ടാം തരംഗത്തിൽ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കാൻ പ്രധാനമന്ത്രി എത്തുന്നത്.

കൊവിഡ് പശ്ചാത്തലത്തിലുള്ള എന്തെങ്കിലും സന്ദേശമാണോ അതല്ല സുപ്രധാനമായ എന്തെങ്കിലും പ്രഖ്യാപനങ്ങൾക്കായാണോ  പ്രധാനമന്ത്രി എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.വാക്സീൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാക്സീനുകളുടെ സംഭരണവും വിതരണവും വീണ്ടും കേന്ദ്രം ഏറ്റെടുത്തേക്കുംഎന്നാണ് സൂചന. വിദേശ വാക്സിനുകളെ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ നയത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്. ആഗോളതലത്തിൽ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഫൈസർ വാക്സീൻ ജൂലൈയിൽ ഇന്ത്യയിൽ എത്തുമെന്നും കമ്പനിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടന്നുവെന്നുമുള്ള വാർത്തകളും ഇന്നു പുറത്തു വന്നിട്ടുണ്ട്.

ആർഎസ്എസിൻ്റെ മേൽനോട്ടത്തിൽ ബിജെപി നേതാക്കളുടെ പ്രത്യേക യോഗം ഇക്കഴിഞ്ഞ ദിവസങ്ങളിൽ ദില്ലിയിൽ നടന്നിരുന്നു. യോഗത്തിനിടെ പലവട്ടം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മോദിയെ കാണുകയും ചെയ്തിരുന്നു. ജനവികാരം അനുകൂലമാക്കാൻ നടപടി വേണമെന്ന് ആർഎസ്എസ് ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.