പേഴ്സണൽ സ്റ്റാഫിലും പുതുമുഖങ്ങള്‍; കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും

KERALA May 19, 2021

തിരുവനന്തപുരം: പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയ രണ്ടാം പിണറായി സർക്കാരിൽ പേഴ്സണൽ സ്റ്റാഫുകളുടെ കാര്യത്തിലും യുവതരംഗം.മുൻ എം.പി കെ.കെ.രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയാകും. സി പി എം സംസ്ഥാന സമിതിയംഗവും കർഷകസംഘം ദേശീയനേതാവുമാണ് നിലവിൽ കെ കെ രാഗേഷ്.

രാജ്യസഭാ എം പി എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് രാഗേഷ് ഡൽഹിയിൽ കാഴ്ചവച്ചത്. കർഷകസമരം ഉൾപ്പടെ അനേകം പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. രാഗേഷിന് രാജ്യസഭയിൽ വീണ്ടും ഒരവസരം നൽകണമെന്ന് സി പി എം കേന്ദ്രനേതൃത്വം പോലും ആവശ്യപ്പെട്ടിട്ടും അത് നടപ്പായില്ല. അതേസമയം പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തുടരും എന്നാണ് സൂചന.

Breaking News 51
WhatsApp Group Invite

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.