ഇന്ത്യക്ക് 510 കോടി രൂപയുടെ സഹായവുമായി ഫൈസര്‍

ഇന്ത്യക്ക് 510 കോടി രൂപയുടെ സഹായവുമായി ഫൈസര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്ക് സഹായഹസ്തവുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍.കോവിഡിനെ നേരിടാന്‍ 510 കോടി രൂപയുടെ മരുന്നുകള്‍ ഫൈസര്‍ നല്‍കും. യു.എസ്., യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ ഇന്ത്യയിലെ കോവിഡ് ചികിത്സയ്ക്കായി  എത്തിക്കുമെന്ന് കമ്പനി ചെയര്‍മാനും സി.ഇ.ഒയുമായ ആല്‍ബര്‍ട്ട് ബുര്‍ല അറിയിച്ചു.

ആല്‍ബര്‍ട്ട് ബുര്‍ല,ഫൈസര്‍ സി.ഇ.ഒ

യു.എസ്., യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളിലെ ഫൈസര്‍ ജീവനക്കാര്‍ കോവിഡ് ചികിത്സാക്കായി ഇന്ത്യ ഉപയോഗിക്കുന്ന മരുന്നുകള്‍ കയറ്റി അയക്കാനായി പരിശ്രമിക്കുകയാണെന്നും, രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഓരോ കോവിഡ് രോഗിക്കും ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഇവ സംഭാവന ചെയ്യുന്നതെന്നും ബുര്‍ല കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://bit.ly/2Rn4i8R

വാര്‍ത്തകള്‍ അയക്കാം Whatsapp: 8593029151, 7306107916