ഓക്സിജന്‍ ചോര്‍ച്ച: 22 മരണം

ഓക്സിജന്‍ ചോര്‍ച്ച: 22 മരണം

മഹാരാഷ്ട്രയിലെ നാസിക്കിലെ സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ഓക്സിജന്‍ ചോര്‍ച്ച ഉണ്ടായത്.സംഭവത്തില്‍ 22 മരണപ്പെട്ടു.ചോർച്ചയെത്തുടർന്ന് ഓക്സിജൻ വിതരണം അരമണിക്കൂറോളം നിർത്തിവച്ചതാണ് മരണകാരണം.30 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി..സംഭവ സമയത്ത് 171 രോഗികൾ ആശുപത്രിയിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.വെന്റിലേറ്ററിലുണ്ടായിരുന്നവർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് നാസിക് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ കൈലാഷ് ജാദവ് പറഞ്ഞു.

ചോർച്ച നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.

updating.....

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
JoinWhatsapphttps://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix