പുതുക്കി അവതരിപ്പിച്ച ആദായനികുതി പോർട്ടൽ ആദ്യദിവസംതന്നെ തകരാറിലായി; പ്രശ്നം പരിഹരിക്കാന്‍ ഇന്‍ഫോസിസിനോട് ആവശ്യപ്പെട്ട് നിര്‍മല സീതാരാമന്‍

FINANCE MINISTRY Jun 9, 2021

പുതുക്കി അവതരിപ്പിച്ച ആദായനികുതി പോർട്ടൽ ആദ്യദിവസംതന്നെ തകരാറിലായി. പോര്‍ട്ടലിലെ പിഴവ് ടാഗ്‌ചെയ്ത് നിരവധിപേർ ട്വീറ്റ് ചെയ്തതോടെ ഉടനെ പ്രശ്‌നം പരിഹരിക്കാൻ ഇൻഫോസിസിനോടും സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനിയോടും ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു.ഇൻഫോസിസ് ഖേദംപ്രകടിപ്പിച്ചതിനുപിന്നാലെ ഉടനെ പ്രശ്‌നം പരിഹക്കാമെന്ന് മന്ത്രിക്ക് നന്ദന്‍ നിലേകനി ഉറപ്പുനൽകുകുയുംചെയ്തു. പഴയ പോർട്ടൽ പിൻവലിച്ച് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയത്.ആദായനികുതി ദായകർക്ക്‌ കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി 2019ലാണ് പുതിയ തലമുറ ഐടി റിട്ടേൺ സൈറ്റ് രൂപപ്പെടുത്താൻ കേന്ദ്ര സർക്കാർ ഇൻഫോസിസിനെ ചുമതലപ്പെടുത്തിയത്.ആദായ നികുതി പ്രൊസസിങ് സമയം 63 ദിവസത്തിൽനിന്ന് ഒരുദിവസമാക്കികുറയ്ക്കുകയെന്ന ദൗത്യവും ഇതിനുപിന്നിലുണ്ടായിരുന്നു. നികുതി റീഫണ്ട് ഉടനെ നൽകാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. 4,241 കോടിയാണ് പദ്ധതിക്കുവേണ്ടി ചെലവഴിച്ചത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.