നെല്ലും പച്ചക്കറികളും വിളയുന്ന പാടത്ത് ഉഴുന്നും ചെറുപയറും വിതച്ചു പുതിയ പരീക്ഷണം

നെല്ലും പച്ചക്കറികളും വിളയുന്ന പാടത്ത് ഉഴുന്നും ചെറുപയറും വിതച്ചു പുതിയ പരീക്ഷണം

തൃശ്ശൂര്‍: ഗുരുവായൂർ  അരിയന്നൂർ പാടശേഖരത്തെ 3 ഏക്കറിൽ പുലിക്കോട്ടിൽ ഫിലിപ്പ് എന്ന കർഷകനാണ് മലയാളി രുചിച്ചു മാത്രം പരിചയിച്ച ഉഴുന്നും ചെറുപയറും വിതച്ചു നൂറു മേനി കൊയ്യുന്നത്.നെല്ലും പച്ചക്കറികളും വിളയുന്ന പാടത്ത് കേരളത്തില്‍ അധികമാരും കൃഷി ചെയ്യാത്ത  ഉഴുന്നും ചെറുപയറും പരീക്ഷണ അടിസ്ഥാനത്തിലാണ് ഫിലിപ്പ് തന്‍റെ കൃഷിയിടത്തില്‍ വിതച്ചത്.

തമിഴ്നാട്ടിലെ ചിദംബരം സ്വദേശിയായ സുഹൃത്തിൽ നിന്നാണ് ഫിലിപ്പ് വിത്ത് സംഭരിച്ചത്.പാടം ഉഴുത് വിത്ത് വിതച്ചു കഴിഞ്ഞാൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.കള പറിച്ചു കളഞ്ഞാൽ മാത്രം മതി.ഇടക്കൊരു മഴ കിട്ടിയാൽ വിള നന്നാകും.70 ആം  ദിവസം വിളവെടുക്കാം .ഇപ്പോൾ വിളവെടുപ്പിന്‍റെ തിരക്കിലാണ്  ഈ കർഷകൻ.

ദിവസമായി വിളവെടുപ്പ് തുടങ്ങിയിട്ട്.ഇടയിലൊരു ദിവസം ചിദംബരത്തുള്ള സുഹൃത്തും പാടത്തെത്തി.അവിടെത്തേക്കാൾ നന്നായി വിളകൾ ഇവിടെ വളരുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.എന്നാൽ തമിഴ്‌നാട്ടിൽ വിളവെടുപ്പിന് യന്ത്രസഹായമുണ്ട്.ഇവിടെ എല്ലാം കൈകൊണ്ടു തന്നെ ചെയ്യണം.ഇടവിളയായി പച്ചക്കറികൃഷി നടത്തിയിരുന്നിടത്ത് പുതിയ പരീക്ഷണം വിജയമായതിന്‍റെ ആശ്വാസത്തിലാണ് ഈ കർഷകൻ.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix