ഇത്തവണ കാലവർഷം കേരളത്തിൽ മെയ്‌ 31ന് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

weather May 29, 2021

ന്യൂഡല്‍ഹി: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ കേരളത്തിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച അഞ്ചുജില്ലകളിലും തിങ്കളാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. അതേസമയം കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.ജൂൺ ഒന്നിന് കാലവർഷം എത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. എന്നാൽ, ഇത്തവണ മേയ് 31-നുതന്നെ കാലവർഷം തുടങ്ങുമെന്ന് ഐ.എം.ഡി. അറിയിച്ചു.

കഴിഞ്ഞ വർഷവും ചുഴലിക്കാറ്റുകൾ കാലവർഷം നേരത്തേ ആക്കിയിരുന്നു. 2020-ൽ കാലവർഷത്തിനു മുന്നോടിയായി രൂപപ്പെട്ട അംഫൻ, നിസർഗ ചുഴലിക്കാറ്റുകളുടെ സ്വാധീനത്തിൽ കാലവർഷം ജൂൺ ഒന്നിന് എത്തി. ജൂൺ അഞ്ചിന് കാലവർഷം എത്തുമെന്നായിരുന്നു കഴിഞ്ഞവർഷത്തെ പ്രവചനം.

അതേസമയം, രാജ്യത്തിന്റെ മധ്യഭാഗങ്ങളിൽ കാലവർഷം രണ്ടാഴ്ച വൈകുമെന്നും പ്രവചനമുണ്ട്. കിഴക്കൻ തീരത്ത് വീശിയ ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് ഇതിനുകാരണം. 1804 മുതൽ ഒഡിഷ തീരത്തെത്തിയ 138 ചുഴലിക്കാറ്റുകളിൽ കാലവർഷത്തിനു മുന്നോടിയായി എത്തുന്ന 14-ാമത്തെ ചുഴലിക്കാറ്റാണ് യാസ്.

കഴിഞ്ഞ 21 വർഷങ്ങളിൽ കാലവർഷം കേരളത്തിൽ എത്തിയ ദിവസങ്ങൾ.

ഏറ്റവും വൈകി എത്തിയത് 2003ൽ. ജൂൺ 13നാണ്  അന്ന് കേരളത്തിൽ കാലവര്ഷം എത്തിയത്.
എന്നാൽ  കാലവര്‍ഷം ഏറ്റവും നേരത്തെ എത്തിയത്  1990 ലാണ്  മെയ്‌ 18ന് .1999 ൽ മെയ്‌ 22ന് എത്തി.
കാലവര്‍ഷം ഏറ്റവും വൈകി എത്തിയത് 1972ലാണ്.  ജൂൺ 19ന് ആയിരുന്നു കാലവർഷം  72ൽ കേരളത്തിൽ എത്തിയത്.
1979,1983,1986,1997-വർഷങ്ങളിൽ ജൂൺ 12നും കേരളത്തിൽ എത്തി.
കാലവർഷം കേരളത്തിൽ എത്തുന്ന തീയതിയും ആ വർഷത്തെ മഴയും  തമ്മിൽ ബന്ധം ഇല്ല. നേരത്തെ വന്നാലും വൈകി വന്നാലും അത് മഴയെ സ്വാധീനിക്കില്ല.
2009 മൺസൂൺ മെയ്‌ 23 ന് വന്നിട്ടും ആ വര്ഷം ഇന്ത്യയിൽ മഴ വളരെ കുറവായിരുന്നു 77% മാത്രം.കേരളത്തിൽ 9% കുറവായിരുന്നു.ആ വർഷത്തെ പ്രത്യേകത ആൻഡമാനിൽ മെയ്‌ 20 ന് എത്തി. മൂന്ന്  ദിവസം കൊണ്ടു കേരളത്തിൽ എത്തി.
കഴിഞ്ഞ 21 വർഷത്തിനിടയിൽ (2000-2020)  2009ലാണ്  കാലവര്‍ഷം ഏറ്റവും നേരത്തെ എത്തിയത് അന്ന്  മെയ്‌ 23നു കാലവര്‍ഷം കേരളത്തിൽ എത്തി.  ആ വർഷത്തെ പ്രത്യേകത
ആൻഡമാനിൽ കാലവര്‍ഷം മെയ്‌ 20 ന് എത്തി.മൂന്ന്  ദിവസം കൊണ്ടു  മെയ്‌ 23 നു കേരളത്തിൽ എത്തി.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.