കായംകുളത്ത് 15 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി; കൊലപാതകം ക്ഷേത്രത്തിലെ വിഷു ആഘോഷങ്ങൾക്കിടെ

കായംകുളത്ത് 15 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി; കൊലപാതകം ക്ഷേത്രത്തിലെ വിഷു ആഘോഷങ്ങൾക്കിടെ

ആലപ്പുഴ : കായംകുളത്ത് എസ്എഫ്ഐ പ്രവർത്തകനെ  ക്ഷേത്ര മൈതാനത്ത് വെച്ച് കുത്തിക്കൊന്നു. വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനം അമ്പിളി കുമാറിൻ്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു (15) ആണ് കൊല്ലപ്പെട്ടത്.വള്ളിക്കുന്നം അമൃതാ സ്‌കൂളിലെ 10ക്ലാസ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ  വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉൽസവത്തോടെയാണ് കൊലപ്പെടുത്തിയത്.

ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ച് രാത്രി 9.45 നാണ് ആക്രമണം നടത്തിയത്. മറ്റ് രണ്ടു പേർക്കു കൂടി ആക്രമണത്തിൽ പരിക്കുപറ്റിയതായാണ് പ്രദേശത്ത് നിന്ന് ലഭ്യമായ വിവരം. അഭിമന്യുവിൻ്റെ മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അഭിമന്യുവിന്റെ സഹോദരൻ പ്രാദേശിക ഡിവൈഎഫ്ഐ നേതാവാണ്. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തനങ്ങളിലും അഭിമന്യു സജീവമായിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വള്ളികുന്നം പോലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ പിന്നിൽ ആർഎസ്എസ് - ബിജെപി പ്രവർത്തകരാണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix