'ഇന്ത്യയില്‍ കിട്ടാത്തത് ഡൊമിനിക്കയില്‍ വാങ്ങി': കണ്ണിലും കൈകളിലും പരുക്കുമായി മെഹുല്‍ ചോക്സിയുടെ ദൃശ്യങ്ങള്‍ പുറത്ത്

INTERNATIONAL May 30, 2021

ഡൊമിനിക്ക: ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇന്ത്യന്‍ ആഭരണ വ്യവസായി മെഹുല്‍ ചോക്‌സിയ്ക്ക് കണക്കിന് കൊടുത്ത് ഡൊമിനിക്കന്‍ പൊലീസ് .വായ്പാതട്ടിപ്പു കേസില്‍ പിടികൊടുക്കാതെ ഇന്ത്യയില്‍ നിന്ന് കടന്ന മെഹുല്‍ ചോക്സിയെ അനധികൃതമായി ഡൊമിനിക്കയില്‍ കടന്ന കേസിലാണ് അറസ്റ്റു ചെയ്തത്.

ആന്റിഗ്വ ന്യൂസ്‌ റൂം പുറത്തുവിട്ട ഒരു ഫോട്ടോയില്‍, മെഹുല്‍ ചോക്സി ലോക്കപ്പ് അഴികള്‍ക്ക് പിന്നില്‍ നില്‍ക്കുന്നത് കാണാം.ഇയാളുടെ കൈയിലും കൈത്തണ്ടയിലും മര്‍ദ്ദനത്തില്‍ പരിക്കേറ്റ നീലിച്ച അടയാളങ്ങളും മുറിവുകളും കാണിക്കുന്നു.

ചോക്സിക്കായി ഡൊമിനിക്കയിലെ കോടതിയില്‍ അഭിഭാഷകര്‍ നല്‍കിയ  ഹേബിയസ് കോര്‍പസ് ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.ഇതില്‍ വിധി വരുന്നതുവരെ ചോക്സിയെ രാജ്യത്തിന് പുറത്തേക്ക് വിടുന്നത് ഡൊമിനിക്കന്‍ സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. നിലവില്‍ ഒരു ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് ചോക്‌സി.ആന്റിഗ്വയില്‍ നിന്നും ഇയാളെ ആരോ ഡൊമിനിക്കയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയതായും അവര്‍ കഠിനമായി മര്‍ദ്ദിച്ചു'വെന്നും ചോക്‌സിയ്ക്ക് തീവ്രമായി മുറിവേറ്റിട്ടുണ്ടെന്നും മെഹുല്‍ ചോക്സിയുടെ അഭിഭാഷകര്‍ ആരോപിച്ചു.

ആഭരണവ്യവസായികളായ മെഹുല്‍ ചോക്‌സിയും മരുമകന്‍ നീരവ് മോദിയും 13,500 കോടി രൂപയുടെ പൊതുപണം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കൈക്കലാക്കി രാജ്യത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു .

മെഹുല്‍ ചോക്‌സി രഹസ്യമായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് 2017 ല്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെയും പൗരത്വം ഏറ്റെടുത്തു. കരീബിയന്‍ ദ്വീപിന്‍ പണം ഇന്‍വെസ്റ്റു ചെയ്യുന്നവര്‍ക്ക് അവര്‍ പൗരത്വം നല്‍കാറുള്ള സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം ഉപയോഗിച്ചാണിയാള്‍ ദ്വീപില്‍ എത്തപ്പെട്ടത്. അഴിമതി പിന്നീട് പുറത്തുവന്നു. ഇരുവരും സിബിഐ അന്വേഷണം നേരിടുന്നു. ലണ്ടനില്‍ പിടിയിലായ നീരവ് മോദി അവിടെ ജയിലിലാണ്.  

ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ രണ്ട് കേസുകളാണ് മെഹുല്‍ ചോക്സി നേരിടുന്നത്. ഒന്ന് ഇന്ത്യയിലേയ്ക്ക് കൈമാറുന്നതിനെക്കുറിച്ചും മറ്റൊന്ന് ചോക്‌സിയുടെ പൗരത്വം റദ്ദാക്കുന്നതിനെക്കുറിച്ചും.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.