അജ്ഞാതരുടെ ആക്രമണം; ദമ്പതികളില്‍ ഒരാള്‍ മരിച്ചു

CRIME Jun 10, 2021

വയനാട്ടില്‍ ദമ്പതികള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്‍റെ ആക്രമണം. കുത്തേറ്റ ദമ്പതികളില്‍ ഒരാള്‍ മരിച്ചു. പനമരം താഴെ നെല്ലിയമ്പം പത്മാലയത്തില്‍ കേശവന്‍ മാസ്റ്റര്‍ (75) ആണ് മരിച്ചത്.ഗുരുതരമായി പരുക്കേറ്റ ഭാര്യ പത്മാവതിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. മുഖംമൂടിധാരികളായ രണ്ട് പേരാണ് അക്രമണത്തിന് പിന്നിലെന്നും മോഷണശ്രമമാണെന്നുമാണ് പ്രാഥമിക നിഗമനം.ബഹളം കേട്ട് നാട്ടുകാര്‍ എത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. കേശവന്‍ മാസ്റ്റര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പനമരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Masked men Attacked couples, Husband killed, Waynad couple attacked

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.